in

ഗോസിപ്പുകൾ ചെറുപ്പക്കാരെക്കുറിച്ച് എഴുതട്ടെ, ഞങ്ങൾക്കൊക്കെ പ്രായമായില്ലേ, എനിക്ക് മകനില്ല. എന്റെ മകളുടെ മകനാണ് പഠിക്കാൻ പോയത്- ലേഖ ശ്രീകുമാർ

ഏറെക്കാലത്തെ ലിവിംഗ് ടുഗെദദിന് ശേഷം മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 2004 ജനുവരി 14 നാണ് ലേഖയും എംജി ശ്രീകുമാറും വിവാഹിതരായത്. ഇവരെക്കുറിച്ച് പല ഗോസിപ്പുകളും വർഷങ്ങളായി വരാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദമ്പതികൾ.

ഗോസിപ്പുകൾ എപ്പോഴും തങ്ങളെക്കുറിച്ച് വരാറുണ്ടെന്ന് ലേഖ പറയുന്നു. ഈയിടെ ഞാൻ ഒരു പോസ്റ്റിട്ടു. ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റയിൽ എന്തെങ്കിലും നല്ല വാക്കുകൾ പോസ്റ്റ് ചെയ്യും. അത് ഞങ്ങൾ തമ്മിൽ ഡിവോഴ്‌സ് ആയി എന്ന തരത്തിലായി. എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങളുടെ കുടുംബവുമായി അതിനൊരു ബന്ധവുമില്ല. ആൾക്കാർ ഞങ്ങൾ പിരിയുന്നത് കാണാൻ കാത്തിരിക്കുകയാണോ എന്ന് പോലും തോന്നിപ്പോയെന്ന് ലേഖ പറയുന്നു.

ഗോസിപ്പുകൾ ചെറുപ്പക്കാരെക്കുറിച്ച് എഴുതട്ടെ. തങ്ങൾക്കൊക്കെ പ്രായമായില്ലേയെന്നും ലേഖ ചോദിക്കുന്നു. ഗോസിപ്പുകളെക്കുറിച്ച് എംജി ശ്രീകുമാറും സംസാരിച്ചു. ഗോസിപ്പുകൾ ഇഷ്ടമാണ്. എന്നാൽ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പ് ഈയടുത്ത് വന്നിട്ടുണ്ടെന്ന് എംജി ശ്രീകുമാർ പറയുന്നു. മകൾ അമേരിക്കയിലാണ്. അവളുടെ ഭർത്താവ് നല്ല പൊസിഷനിലാണ്. മകൻ യുകെയിലാണ്. അവരൊക്കെ വെൽ സെറ്റിൽഡ് ആണ്.

ഇടയ്ക്കിടെ ഞങ്ങൾ യാത്ര പോകും. ഈയിടെ അമേരിക്കയിൽ പോയി തിരിച്ച് വന്നപ്പോൾ പുതിയ വാർത്ത. ഞാൻ ഞെട്ടിപ്പോയി. ഞങ്ങൾക്ക് രണ്ട് പേർക്കും കുട്ടിയുണ്ട്, കുട്ടിയെ കാണാൻ പോയതാണ്, ആ കുട്ടിയെ അവിടെ എവിടെയോ ആക്കി തിരിച്ച് വന്നു എന്നാണ് വാർത്ത. കുട്ടിയെ ഒളിപ്പിച്ച് വെച്ചതാണെന്ന്. വാർത്ത സ്‌ക്രോൾ ചെയ്ത് നോക്കിയപ്പോൾ ഒരു കൊറിയൻ കൊച്ച്.

ആ സമയത്ത് തന്നെ ഞാൻ എല്ലാവരെയും ഫോൺ ചെയ്തു. എനിക്കിഷ്ടപ്പെട്ടെന്ന് പറഞ്ഞു. കാരണം താൻ വീണ്ടും പ്രസിദ്ധനാവുകയല്ലേയെന്നും എംജി ശ്രീകുമാർ ചോദിച്ചു. ഗോസിപ്പുകൾ തന്നെ വിഷമിപ്പിക്കാറില്ലെന്ന് ലേഖയും വ്യക്തമാക്കി. ഞങ്ങൾ ജീവിക്കുകയാണ്. വിഷമിക്കുകയല്ല. എന്റെ മകളുടെ പ്രസവത്തിന് ഞാൻ ഒളിച്ച് പോയെന്ന് പറഞ്ഞു. അതിലൊക്കെ എന്ത് ഒളിക്കാനാണ്. മകൾ പ്രസവിക്കുന്നതിൽ സന്തോഷമല്ലേ. മകൾ യുഎസിലാണ്. കുറേക്കാലം മീഡിയ ഞാൻ ഒളിച്ച് വെച്ചു, പ്രസവിക്കാത്ത സ്ത്രീയാണെന്ന് പറഞ്ഞു.

എനിക്ക് മകനില്ല. എന്റെ മകളുടെ മകനാണ് പഠിക്കാൻ പോയത്. മകൾക്ക് 19 വയസിൽ കല്യാണം കഴിഞ്ഞതാണ്. നേരത്തെ അവൾ പ്രസവിച്ചു. വയസ് കാലത്തല്ല അവൾ പ്രസവിച്ചതെന്നും ലേഖ പറയുന്നു. ഞാൻ പഠിച്ചത് നാഗർകോവിലിലാണ്. അത് കഴിഞ്ഞ് പതിനെട്ടാമത്തെ വയസിൽ വിവാഹിതയായായി യുഎസിൽ പോയി. പന്ത്രണ്ട് വർഷം അമേരിക്കയിലായിരുന്നു. ഇടയ്ക്ക് വന്ന് പോകുമായിരുന്നു. എന്റെ ഡിവോഴ്‌സും കാര്യങ്ങളും കഴിഞ്ഞതിന് ശേഷമാണ് മകളുമായി തിരിച്ച് വന്നത്. ഒരു സഹോദരിയുണ്ട്. അവർ തിരുവന്തപുരത്താണെന്നും ലേഖ പറഞ്ഞു.

Written by admin

ഏവർക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസ, പോസ്റ്റുമായി പക്രു, സ്നേഹം അറിയിച്ച് സോഷ്യൽ മീഡിയ

രണ്ടോ മൂന്നോ ആഴ്ച കൊണ്ട് എല്ലാം ഉറപ്പിച്ചു, ഉടനെ നിക്കാഹും നടത്തി, കല്യാണത്തിന് മുമ്പ് ഗർഭിണിയെന്ന് പറഞ്ഞു, തുറന്നു പറഞ്ഞ് ഷംന കാസിം