in ,

പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നത്, അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് എന്നെ വളർത്തിയത്- ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. ഭാഗ്യദേവത, ഗീതാഞ്ജലി കറുത്ത മുത്ത്, സസ്നേഹം തുടങ്ങി പല പരമ്പരകളിലും നടി വേഷമിട്ടു. ഡോക്ടർ കൂടിയായ ലക്ഷ്മിപ്രിയ കൊല്ലംകാരിയാണ്. ചൈനയിൽ പോയാണ് പഠിച്ചത്. അടുത്തിടെ താരം തിരക്കഥാകൃത്തായും എത്തിയിരുന്നു. ഭർത്താവ് സംവിധാനം ചെയ്യുന്ന ആറാട്ട് മുണ്ടൻ എന്ന സിനിമക്കാണ് ലക്ഷമിപ്രിയ തിരക്കഥയൊരുക്കുന്നത്. ഇപ്പോളിതാ എംജി ശ്രീകുമാർ അവതരാകനായെത്തുന്ന പറയാംനേടാമിൽ എത്തിയതിന്റെ വിശേഷമാണ് വൈറലാവുന്നത്.

അച്ഛനെ ഞാൻ അവസാനമായി കണ്ടത് പതിനാറാമത്തെ വയസിലാണ്. അതും വിവാഹത്തിന് മുൻപാണ്. തന്റെ വിവാഹക്കാര്യം വീട്ടുകാരെ ഒന്നും അറിയിച്ചിട്ടില്ല. അങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. എന്റെ പതിനാലാമത്തെ വയസിലാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ ഞാൻ അറിയുന്നത്. അത്രയും വർഷം അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് അച്ഛന്റെ ഫാമിലി എന്നെ വളർത്തിയത്. അവർ വേർപിരിഞ്ഞത് കൊണ്ട് അമ്മയെ ഞാൻ കാണാൻ ആഗ്രഹിക്കുമെന്ന് ഒക്കെ കരുതിയാവും എന്നിൽ നിന്നും മറച്ച് പിടിച്ചത്.

എനിക്ക് രണ്ടര വയസുള്ളപ്പോൾ അമ്മ മരിച്ച് പോയെന്ന് പറഞ്ഞാണ് എന്നെ വളർത്തിയത്. ഞാനത് അറിഞ്ഞപ്പോൾ വലിയ ഷോക്ക് ആയി പോയി. കുട്ടികളോട് ഒരിക്കലും കള്ളം പറയരുത്. അത് തിരിച്ചറിയുമ്പോൾ വലിയ ഷോക്ക് ആവും. എനിക്കും അങ്ങനെയായിരുന്നു. ഉൾകൊള്ളാൻ പോലും സാധിച്ചില്ല. പിന്നീട് ഞാൻ അമ്മയെ അന്വേഷിച്ച് കണ്ടുപിടിച്ച മകളാണ്. പക്ഷേ നിർഭാഗ്യവശാൽ എന്റെ അമ്മയ്ക്ക് എന്നെ ഒട്ടും ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല. അതിന്റെ മനശാസ്ത്രം എന്താണെന്ന് എനിക്കും മനസിലായില്ല.

ചേച്ചിമാരെ ഉൾകൊള്ളാൻ പറ്റുന്നത് പോലെ ഒരിക്കലും എന്നെ ഉൾകൊള്ളാൻ എന്റെ അമ്മയ്ക്ക് സാധിച്ചിരുന്നില്ല. അതിന്റെ കാരണം എനിക്കിനിയും മനസിലായിട്ടില്ല. എട്ട് വർഷം മുൻപാണ് അവസാനമായിട്ട് അമ്മയുമായി സംസാരിച്ചത്. ഇപ്പോഴും അമ്മ ചെറുപ്പക്കാരിയും നല്ല ആരോഗ്യത്തോടെയുമാണ് ഇരിക്കുന്നത്. അമ്മയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും അടുത്ത് വളരെ നന്നായിട്ടാണ് ജീവിക്കുന്നത്. ഇടയ്ക്ക് അമ്മയോട് സംസാരിക്കണമെന്ന് വലിയ ആഗ്രഹം തോന്നുമ്പോൾ ഞാൻ പോയിട്ടുണ്ട്. പക്ഷേ വളരെ മോശമായിട്ടാണ് എന്നോട് പെരുമാറുന്നത്.എട്ട് വർഷം മുൻപ് വിളിച്ചപ്പോഴും അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചു.ഇതോടെ ഇനി നിങ്ങളെ വിളിക്കില്ലെന്ന് പറഞ്ഞ് ഞാൻ വിളി അവസാനിപ്പിച്ചതാണ്. അതിന് ശേഷം അമ്മ ഇല്ലാത്ത ഒരാളാണെന്ന് ഞാൻ അങ്ങ് ഉൾകൊണ്ടു

Written by admin

‘വടക്കും നാഥന്റെ മുന്നിൽ നിന്നും ചിത്രങ്ങൾ പകർത്തി ഗ്ലാമർ താരം’നീരജ നായർ’….ചിത്രങ്ങൾ കാണാം

എൻറെ ശരീരത്തിലെ പുതിയ ടാറ്റൂ കണ്ടുപിടിക്കു. വീഡിയോയുമായി പ്രാർത്ഥന