in

സാരിയുടെ പവർ ഇനി ഒരിക്കലും അളക്കരുത് :  ചിന്നുവിന്റെ കിടിലൻഫോട്ടോഷൂട്ട്

മലയാള മിനിസ്ക്രീൻ ലോകത്ത് ഇപ്പോൾ അറിയപ്പെടുന്ന ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. കുടുംബ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ലക്ഷ്മിയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരം ഏറ്റവും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. സാരിയിൽ ആണ് താരം ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുന്നത്. സാരിയെ ഒരിക്കലും കുറച്ചുകാണരുത് എന്നാണ് ചിത്രങ്ങൾക്ക് താഴെ ലക്ഷ്മി കുറിപ്പായി നൽകിയത് .ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ലക്ഷ്മി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. അതിനുമുമ്പ് റേഡിയോ ജോക്കി ആയിരുന്നു പ്രവർത്തിച്ചിരുന്നത്.ഗായികയായും നടിയായും അവതാരികയായും തിളങ്ങുന്ന ലക്ഷ്മി സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.

ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കി ആയപ്പോഴാണ് ശ്രദ്ധ കൂടുതൽ ലഭിച്ചത്. 2007 മുതലാണ് താരം കലാരംഗത്ത് സജീവമായത്. പ്രേക്ഷകർ ലക്ഷ്മിയെ ഏറ്റവും സ്നേഹത്തോടെ വിളിക്കുന്നത് ചിന്നു എന്നാണ്. ഒരു യൂട്യൂബ് ചാനലും താരം  ആരംഭിച്ചിരുന്നു .ചാനലും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷക്കണക്കിനു സബ്സ്ക്രൈബ്സിനെ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ചിത്രങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ മായി എത്തിയത്.

Written by admin

മറിയത്തിനുള്ളിലെ നടിയെ കണ്ടെത്തിയത് ഞാന്‍ തന്നെയാണ്, ചെമ്പന്‍ വിനോദ് ജോസ്

ദിലീപിന്റെ അടുത്ത് എന്ത് മരക്കാർ. മലയാള സിനിമയിൽ ദിലീപ് കുറിച്ച റെക്കോർഡ് തകർക്കാൻ മറ്റൊരു താരത്തിനും പറ്റിയിട്ടില്ല… !!