in

ക്യാമറാമാന് ഒരു സഹായം!!! അമ്മയെ ക്യാമറയിൽ പകർത്തി കുഞ്ഞുമഹാലക്ഷ്മി :വീഡിയോ

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിൻറെ വീട്ടിലെ ഓരോ വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളും ശ്രദ്ധ നേടാറുള്ളത്. ഇപ്പോൾ ദിലീപിൻറെ വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മകൾ മഹാലക്ഷ്മിയാണ്.

മഹാലക്ഷ്മിയോടൊപ്പം ഉള്ള ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയ ആഘോഷിക്കാറ്.വളരെ കുറുമ്പിയാണെന്നും വികൃതിയൊക്കെ കാണിക്കുമെന്ന് ദിലീപ് മകളെക്കുറിച്ച് അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.ഇപ്പോൾ ഇത മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. കാവ്യയുടെ ഫോട്ടോഷൂട്ടിന്റെ ബാക്കിൽ നിന്ന് അമ്മയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന മഹാലക്ഷ്മിയെ ആണ് വീഡിയോയിൽ കാണാൻ പറ്റുന്നത്.

അണിഞ്ഞൊരുങ്ങി നിൽക്കുന്ന കാവ്യ മാധവന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്ന മഹാലക്ഷ്മിക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഈ അടുത്ത് ആയിരുന്നു കാവ്യ അംഗത്വം ഏറ്റെടുത്തത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരും ഏറ്റെടുക്കാറുള്ളത്. ഓണത്തിനു പങ്കുവെച്ച ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്m ശ്രീകൃഷ്ണജയന്തിയ്ക്ക് മഹാലക്ഷ്മിയെ കുഞ്ഞിലെ കൃഷ്ണനാക്കി അണിയിച്ചൊരുക്കിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

കാവ്യാമാധവൻ അഭിനയരംഗത്തേക്ക് വരുന്നത് കാത്തിരിക്കുകയാണ് ആരാധകർ. പക്ഷേ താരം ദിലീപുമൊത്തുള്ള വിവാഹത്തിന് ശേഷം അഭിനയത്തോട് പൂർണ്ണമായും വിട പറഞ്ഞിരുന്നു. ഇപ്പോഴാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത് പോലും. താരത്തിന്റെ വസ്ത്ര വിപണന ബിസിനസായ ലക്ഷ്യയിലേക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് കാവ്യാ.

 

View this post on Instagram

 

A post shared by Unni (@unnips)

Written by amrutha

sandeep vachaspati

ലക്ഷ്മി പ്രിയ ആവശ്യപ്പെട്ടത് 60,000 രൂപ, അത്രയും തുക നൽകാനാവില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു, ലക്ഷ്മി പ്രിയക്ക് മറുപടിയുമായി സന്ദീപ് വചസ്പതി

shriya saran

ആ ചുവന്ന പൊട്ടാണ് നിന്നെ സുന്ദരിയാക്കിയത്!! ഗോൾഡൻ സാരിയിൽ അഴകിന്റെ ദേവതയായി ശ്രീയ ശരൺ