in

നന്ദി പ്രകടനവുമായി കാവ്യമാധവൻ : കമൻറ് ബോക്സ് ഓഫ് ചെയ്തത് എന്തിനെന്ന് ആരാധകർ

kavya maddhavan

Kavya Madhavan with the expression of thanks ; കഴിഞ്ഞദിവസമായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട നടി കാവ്യ മാധവന്റെ ജന്മദിനം. സിനിമയിലുള്ള പ്രമുഖർ ഉൾപ്പെടെ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. അനുസിത്താര,രമേശ് പിഷാരടി,മുക്ത, മുന്ന, മീരാനന്ദൻ തുടങ്ങി നിരവധി താരങ്ങൾ ആയിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.

ഇപ്പോഴത്തെ പ്രേക്ഷകരുടെയും പ്രിയപ്പെട്ടവരുടെയും ആശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് കാവ്യയുടെ മറുപടി പോസ്റ്റ് ശ്രദ്ധേയമാകുന്നു. മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കാവ്യ ആരാധകർക്ക് നന്ദി പ്രകടനവുമായി രംഗത്തെത്തിയത് .പക്ഷേ കമന്റ് ബോക്സ് മാത്രം ഓഫ് ചെയ്ത വെച്ചിരുന്നു

ചിങ്ങം ഒന്നിന് ആയിരുന്നു കാവ്യ ആദ്യമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുന്നത്. താരത്തിന്റെ വസ്ത്ര വിപണന ബ്രാൻഡായ ലക്ഷ്യയുടെ ബിസിനസ് മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.  ജീവിതത്തിലെ ഓരോ സന്തോഷം നിമിഷങ്ങളും ഇൻസ്റ്റ യിലൂടെ കാവ്യ ഇപ്പോൾ പങ്കുവെക്കാറുണ്ട്.മഹാലക്ഷ്മിയുടെ വീഡിയോ ഉൾപ്പെടെ പങ്കുവെച്ചിരുന്നു.

കാവ്യാമാധവന്റെ അഭിനയരംഗത്തിലേക്കുള്ള കടന്നുവരവ് എല്ലാ പ്രേക്ഷകരും പ്രതീക്ഷിക്കുന്ന ഒന്നാണ്. ദിലീപ്മായുള്ള വിവാഹത്തിന് ശേഷം പൂർണമായും അഭിനയരംഗത്തോടെ കാവ്യ വിട പറഞ്ഞിരുന്നു. ഇപ്പോൾ പൊതു ചടങ്ങുകളിൽ ഉൾപ്പെടെ കാവ്യ സജീവമായി വരാറുണ്ട്. ഈ അടുത്ത് മീര നന്ദന്റെ വിവാഹ നിശ്ചയത്തിന് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ദിലീപുമൊത് താരം താരവിവാഹങ്ങൾ ഉൾപ്പെടെ പങ്കെടുക്കാറുണ്ട്. ഇവയൊക്കെ സമൂഹമാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

Written by amrutha

Actor Dhyan Sreenivasan Open Up About His Wife Arpita Sebastian

അത്യാവശ്യം നല്ല മദ്യപാനിയാണ്, എന്ത് അലമ്പിനും നല്ലതിനും അവൾ കൂടെയുണ്ടാകും. യാത്ര പോകുമ്പോൾ ഇപ്പോൾ വണ്ടിയിലെടുത്ത് ഇടേണ്ട അവസ്ഥയാണ്, ഭാര്യയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

bhavana red colour kurta photos

ഞങ്ങളുടെ ക്യൂൻ തിരിച്ചെത്തി!!! നീണ്ട ഇടവേളക്കുശേഷം സ്റ്റൈലിഷ് ലുക്കുമായി ഭാവന