in

ദുബായിൽ സ്വകാര്യ ചടങ്ങിന് എത്തിയ കാവ്യ: അന്നും ഇന്നും ഒരുപോലെയെന്ന് ആരാധകർ

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക കാവ്യാമാധവന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ ജയപ്രകാശ് പയ്യന്നൂർ ആണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

ജയപ്രകാശ് ആയിരുന്നു ഇൻസ്റ്റഗ്രാമിലൂടെ കാവ്യയുടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിനുമുമ്പും കാവ്യാമാധവന്റെ നിരവധി ചിത്രങ്ങൾ ജയപ്രകാശ് പങ്കുവെച്ചിട്ടുണ്ട്. യൂസഫ് അലിയുടെ സഹോദരൻറെ മകളുടെ വിവാഹ ചടങ്ങിന് കാവ്യയും ദിലീപും അബുദാബിയിൽ എത്തിയിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്ത കാവ്യയുടെ ചിത്രങ്ങൾ പുറത്തുവിട്ടത് ജയപ്രകാശ് ആയിരുന്നു.മോഹൻലാലും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ഇദ്ദേഹത്തിൻറെ ചിത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞദിവസം ഗൾഫ് ൽ വച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ കാവ്യാ എത്തിയ ചിത്രങ്ങൾ ആയിരുന്നു ജയപ്രകാശ് പങ്കുവെച്ചത്. കുട്ടിക്കാലം തൊട്ട് കാവ്യയുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ട് എന്നും അന്ന്കാവ്യ സ്കൂളിൽ പഠിക്കുകയായിരുന്നു, കേരള സാരി ധരിച്ച കാവ്യയുടെ ഒരു ചിത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ജയപ്രകാശ് സോഷ്യൽ മീഡിയയിലൂടെ എഴുതിയിട്ടുണ്ട്.

കാവ്യയുടെ ഫാൻ പേജുകളിലും ചിത്രങ്ങൾ വൈറൽ ആയി. ചുരുങ്ങിയ സമയം കൊണ്ടാണ്സൂ
മീഡിയകൾ ചിത്രം ശ്രദ്ധ നേടിയെടുത്തത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. കാവ്യ അഭിനേയ രംഗത്ത് നിന്നും വിട പറഞ്ഞതുകൊണ്ട് തന്നെ സ്വകാര്യ പരിപാടികൾ താരം പങ്കെടുക്കുമ്പോൾ ക്യാമറ കണ്ണുകൾ പിന്നാലെ കൂടുന്നത് പതിവാണ്.