in

നിങ്ങളുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുക; ഫോട്ടോസ് പങ്കുവെച്ച് കനിഹ

മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് കനിഹ. ധാരാളം ഹിറ്റ് ചിത്രങ്ങളില്‍ കനിഹ നായികയായിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം നായികയായും വേഷമിട്ടിട്ടുണ്ട്.

വിവാഹ ശേഷവും, കുഞ്ഞുങ്ങള്‍ ആയതിന് ശേഷവും കാമ്പുള്ള നായിക വേഷങ്ങള്‍ ചെയ്യുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് കനിഹ. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവായ കനിഹയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ എന്ന ചിത്രം.

ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.

നിങ്ങളുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നിങ്ങള്‍ ഏറ്റെടുക്കുക..” എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. ബോള്‍ഡ് ആന്റ് കൂള്‍ ലുക്കെന്നാണ് ആരാധകരുടെ അഭിപ്രായം.

പഴശ്ശിരാജയുടെ സമയത്ത് നല്‍കിയ ഒരു അഭിമുഖത്തെ കുറിച്ച് പറഞ്ഞുകൊണ്ട് തന്നില്‍ സ്വയം അഭിമാനിക്കുകയാണിപ്പോള്‍ കനിഹ. അന്നും ഇന്നും തനിയ്ക്ക് യാതൊരു മാറ്റവുമില്ല. അപ്പോള്‍ പറഞ്ഞ കാര്യത്തില്‍ താനിന്നും ഉറച്ചു നില്‍ക്കുന്നു എന്ന് കനിഹ പറയുന്നു. 2007 ല്‍ നല്‍കിയ ഒരു അഭിമുഖത്തിന്റെ ക്ലിപ്‌സ് കനിഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

”ജീവിതം എങ്ങിനെയാണോ വരുന്നത് അങ്ങനെ തന്നെ മുന്നോട്ട് പോവുക എന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാല് വര്‍ഷം മുന്‍പ് എന്റെ ആഗ്രഹം ഒരു എഞ്ചിനിയര്‍ ആവണം എന്നായിരുന്നു. ഞാന്‍ എന്റെ ആഗ്രഹം സഫലീകരിച്ചു.

ഇപ്പോള്‍ ഞാന്‍ സിനിമയില്‍ എത്തി. ഇനി എന്റെ ആഗ്രഹം നല്ല സിനിമകളുടെ ഭാഗമാവുക എന്നാണ്. ഇന്റസ്ട്രിയില്‍ നിന്ന് പുറത്ത് പോയാലും ആളുകള്‍ എന്നെ ഓര്‍ക്കണം. പഴശ്ശിരാജ പോലൊരു സിനിമയില്‍ എനിക്ക് ഭാഗമാവാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആളുകളുടെ മനസ്സില്‍ ആ സിനിമയും കഥാപാത്രങ്ങളും ഉണ്ടാവും.

വടക്കന്‍ വീരഗാഥ എന്ന ചിത്രത്തെ കുറിച്ച് ഇപ്പോഴും ആളുകള്‍ എങ്ങിനെയാണോ സംസാരിക്കുന്നത് അത് പോലെ പഴശ്ശിരാജയെ കുറിച്ചും പറയും. എനിക്ക് ആളുകളുടെ ഹൃദയമാണ് വേണ്ടത്. ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ ആളാണ്.

ചെറിയ കാര്യത്തിന് പോലും പെട്ടന്ന് കരയും. അറിയാത്തവര്‍ എന്തെങ്കലും പറഞ്ഞാല്‍ അവരുടെ മുന്നില്‍ നിന്ന് കരഞ്ഞില്ലെങ്കിലും, മുറിയില്‍ പോയി കരയും. അത് മാത്രം മാറ്റി എടുക്കണം” എന്നാണ് 2017 ല്‍ നല്‍കി. അഭിമുഖത്തില്‍ കനിഹ പറഞ്ഞിട്ടുള്ളത്.

ആ പറഞ്ഞതിലൊന്നും ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിലാണ് കനിഹ ഇപ്പോള്‍ സ്വയം അഭിമാനിക്കുന്നത്. എന്റെ ജീവിത ലക്ഷ്യം ഇപ്പോഴും സമാനമാണ്. വരുന്നത് പോലെ ജീവിയ്ക്കുക.. സന്തോഷം കണ്ടെത്തുക. പക്ഷെ കരയുന്ന സ്വഭാവം മാത്രം മാറ്റാന്‍ കഴിഞ്ഞിട്ടില്ല- കനിഹ പറഞ്ഞു.

മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ 15 നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.

Written by Editor 3

വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം, പെട്ടെന്ന് മാറിയപ്പോൾ അടികിട്ടിയത് പോലെയായി; ആര്യ തുറന്ന് പറയുന്നു

അവൻ അന്ന് എന്റെ കൈയ്യിൽ പിടിച്ചു; അതോടെ എനിക്ക് അവനോട് ക്രഷ് തോന്നി; നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തുന്നു