in

അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു; പിറന്നാള്‍ മുത്തമേകി കാളിദാസ്‌

മലയാളികളുടെ പ്രിയ നടി പാര്‍വതിയുടെ അന്‍പത്തി രണ്ടാം ജന്മദിനമാണിന്ന്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത് അമ്മ പാര്‍വതിയുടെ പിറന്നാളിന് കാളിദാസ് ജയറാം പങ്കുവച്ച ചിത്രങ്ങളാണ്. മലയാളത്തിന്റെ പ്രിയതാരദമ്ബതികളായ ജയറാമിന്‍റെയും പാര്‍വതിയുടെയും മകനാണ് കാളിദാസ്. അമ്മയുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ട വസ്തു, ജന്മദിനാശംസകള്‍ അമ്മ എന്ന കുറിപ്പോടെയാണ് പാര്‍വതിക്ക് സ്നേഹ ചുംബനം നല്‍കുന്ന ചിത്രം കാളിദാസ് പോസ്റ്റ് ചെയ്തത്.

ചിരുങ്ങിയ സമയം കൊണ്ടാണ് താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറിയത്. നിരവധി ആരാധകരും പ്രമുഖരുമാണ് പാര്‍വതിക്ക് ആശംസകള്‍ അറിയിച്ചു കമന്റ്‌ ചെയ്തിരിക്കുന്നത്. പാർവതിയുടെ ജന്മദിനത്തിന് ആശംസ അർപ്പിക്കാൻ ജയറാമും മക്കളും മറക്കാറില്ല.  പാർവതിയുടെ വിവിധ സിനിമകളിലെ മനോഹരമായ ചിത്രങ്ങളുമായി “ഹാപ്പി ബർത്തഡേ അച്ചു”  എന്ന ആശംസയാണ് ഇക്കുറി ജയറാം പങ്കുവച്ചത്.

പാര്‍വതി ജയറാമിന്റെ യഥാര്‍ത്ഥ പേര് അശ്വതി എന്നായിരുന്നു. 1986 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘വിവാഹിതരേ ഇതിലേ ഇതിലേ’ എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വടക്കുനോക്കി യന്ത്രം, അക്കരെ അക്കരെ അക്കരെ, ഉത്സവപിറ്റേന്ന് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാന പെട്ടവയാണ്. 1992 സെപ്തംബര്‍ 7ന് പ്രശസ്ത നടന്‍ ജയറാമിനെ വിവാഹം കഴിച്ചത്. പിന്നീട് ചലച്ചിത്രരംഗത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു നടി.

Written by admin

ആരാധകർ ആവശ്യപ്പെട്ടതുപോലെ മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ലേഖ ശ്രീകുമാർ

അനുക്കുട്ടി ഋതുമതിയായി, അമ്മയുടെ സ്ഥാനത്ത് നിന്ന് ചടങ്ങ് നടത്തി സൗഭാഗ്യ