in

ദൃശ്യത്തിൽ ഒരു ക്ലീവേജ് സീ ഉണ്ടായിരുന്നു, മീന ഒരു തരത്തിലും ആ രംഗം ചെയ്യാൻ സമ്മതിച്ചില്ല, എന്നാൽ കന്നടയിൽ ആ രംഗം നവ്യ ഗംഭീരമാക്കി

മലയാള സിനിമയിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റായ ദൃശ്യം ആണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടി എന്ന കഥാപാത്രം തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഒരു കുറ്റകൃത്യം ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ മറയ്ക്കുന്നതാണ് ദൃശ്യത്തിന്റെ പ്രമേയം.

സിനിമ ഹിറ്റായതോടെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറ്റം ചെയ്തു. പിന്നീട് സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസിനെത്തി. ദൃശ്യം 3 അണിയറയില്‍ ഒരുങ്ങുന്നതായി ജീത്തു ജോസഫ് തന്നെ അറിയിച്ചിരുന്നു. അതേസമയം ദൃശ്യം 2 സിനിമ റിലീസായപ്പോള്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഡയറക്ടറിന്റെ ബ്രില്യന്‍സുകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ചില വിമര്‍ശനങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അത്തരത്തിലൊന്നാണ് ജോര്‍ജുകുട്ടിയുടെ ഭാര്യ റാണിയായി എത്തിയ മീനയുടെ മേക്കപ്പ്. നാട്ടിന്‍ പുറത്തുകാരിയായ മലയാളി വീട്ടമ്മ, അതും മാനസികമായി പല സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീ ഇത്രമാത്രം മേക്കപ്പ് ഇടുമോ എന്നാണ് ഉയരുന്ന ചോദ്യം. ഈ വിമര്‍ശനത്തെ പൂര്‍ണമായി അംഗീകരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്.

ആ പറഞ്ഞതില്‍ കാര്യമുണ്ട്. ഞാന്‍ അത് 100 ശതമാനം അംഗീകരിക്കുന്നു. മീന ഒരുപാട് മലയാളം സിനിമകള്‍ ചെയ്തതാണ്. ഒരുപക്ഷേ മീനയ്ക്ക് നാട്ടിന്‍പുറത്തെ കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാകാത്തതാകാം. ഞങ്ങള്‍ പല തവണ മീനയോടു പറഞ്ഞതാണ്, ചില കാര്യങ്ങള്‍ കുറയ്ക്കണമെന്ന്. ഞാനതു പറയുമ്പോള്‍ അവര്‍ അസ്വസ്ഥയാകാന്‍ തുടങ്ങി.

എനിക്ക് അവരില്‍നിന്ന് നല്ല റിയാക്ഷന്‍സ് ആണ് വേണ്ടത്. എന്റെ സിനിമയിലെ ആര്‍ട്ടിസ്റ്റ് അസ്വസ്ഥരാകാതെ ഞാന്‍ ശ്രദ്ധിക്കും. പക്ഷേ അത് അവര്‍ക്ക് മനസ്സിലാകുന്നില്ല. തുടക്കത്തില്‍ത്തന്നെ ഞാന്‍ പറഞ്ഞിരുന്നു, ദൃശ്യത്തിന്റെ ആദ്യ ഭാഗത്തും ഇങ്ങനെയൊരു വിമര്‍ശനമുണ്ട്, അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്ന്. തമിഴിലും തെലുങ്കിലുമൊക്കെ അങ്ങനെ ചെയ്ത് ശീലിച്ച് വന്നതുകൊണ്ടായിരിക്കാം, അത് മനസ്സിലാകുന്നില്ല.

അതേസമയം അഞ്ജലിക്ക് മേക്കപ്പ് പോലും വേണ്ടെന്നു ഞാന്‍ പറഞ്ഞു. അവര്‍ക്കത് പെട്ടെന്നു മനസ്സിലായി. ഒരു പക്ഷേ മീനയ്ക്കത് മനസ്സിലാകാത്തതു കൊണ്ടായിരിക്കും. അത് മീന മനസ്സിലാക്കണം. എന്റെ സിനിമയില്‍ വരുന്ന ആര്‍ട്ടിസ്റ്റ് കംഫര്‍ട്ടബിള്‍ ആയിരിക്കണം. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ തെറ്റായിരിക്കാം, അത് ഓരോരുത്തരുടെ രീതിയാണ്. ചിലരതങ്ങ് വിട്ടു കൊടുക്കും.

അതുപോലെ തന്നെ ആ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ മീനയോട് ‘ഒരു ക്ലെവേജ് ഷോട്ട് ഉണ്ടാവും എന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ അവസാന നിമിഷം അവര്‍ അത് പറ്റില്ലെന്ന് പറഞ്ഞു. പിന്നെ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പിന്നൊക്കെ കുത്തി ചെയ്തു. അതൊക്കെ ആ സിനിമയ്ക്ക് ആവശ്യമായിരുന്നു.

എന്നാല്‍ ഞാന്‍ മൈ ബോസ് സിനിമ ചെയ്ത് സമയത്ത് മംമ്ത മോഹന്‍ദാസിനോട് ഒരു സ്വിങ് സ്യൂട്ട് ഇട്ട രംഗം ഉണ്ടെന്നും പക്ഷെ അത് ഒരിക്കലും അങ്ങനെ ഒരു വള്‍ഗറായിട്ടല്ല സിനിമയില്‍ കാണിക്കുന്നത് എന്നും പറഞ്ഞിരുന്നു. അവര്‍ ഒക്കെ പറഞ്ഞു. അങ്ങനെ ഷൂട്ടിന് വരുന്നതിന് മുമ്പ് തന്നെ നായികമാരോട് ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ താന്‍ ശ്രമിക്കുന്നുണ്ട് എന്നും ജിത്തു പറയുന്നു.

ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയപ്പോള്‍ യാതൊരു തീവ്രതയും കുറയാതെ തന്നെ ആ രംഗം പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. അത് തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ചെയ്തത്. കന്നടയില്‍ ചിത്രം ചെയ്തപ്പോള്‍ മലയാളി താരമായ നവ്യ നായരും, ആ രംഗം വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.- ജിത്തു പറയുന്നു.

Written by Editor 3

അമ്പോ.. ഇന്റിമേറ്റ് രംഗങ്ങളിൽ ആറാടി സ്വാസിക, ചുതുരത്തിലെ പുതിയ ടീസർ ഇറങ്ങി… വീഡിയോ കാണാം

അന്ന് മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ്..! കരിയറിലെ തന്റെ അനുഭവം തുറന്നു പറഞ്ഞു താരം