in

അന്ന് മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ്..! കരിയറിലെ തന്റെ അനുഭവം തുറന്നു പറഞ്ഞു താരം

ഒരേ സമയം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിയ നടിയാണ് രമ ദേവി. പതിറ്റാണ്ടുകളായി അഭിനയ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന രമാദേവി നടി കൃപയുടെ അമ്മ കൂടിയാണ്. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് നോക്കാറില്ലെന്നും ഗ്ലാമറസ് വേഷങ്ങൾ ഏറ്റെടുക്കാഞ്ഞതിനുള്ള കാരണങ്ങളെക്കുറിച്ചും പറയുന്നത്. ഗ്ലാമറസ് ആയുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിനോട് നോ പറയാന്‍ മടിക്കാറില്ലന്നും നടി തുറന്നുപറയുകയുണ്ടായി.

ഒരു ആർട്ടിസ്റ്റിനെ എന്നെ സംബന്ധിച്ചിടത്തോളം അത് നെഗറ്റീവ് കഥാപാത്രം ആണോ പോസിറ്റിവാണോ എന്നൊന്നും ഞാൻ നോക്കാറില്ല. ആ കഥാപാത്രത്തിൽ നമുക്ക് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ മാത്രമാണ് ഞാൻ നോക്കുന്നത്. ഏറ്റവും കൂടുതൽ മെയിൽ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ആളായിരിക്കും ജോസ് പ്രകാശ്. ആ ജോസ് പ്രകാശിന്റെ കൂടെയും ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തു എങ്കിലും കേരളക്കര അദ്ദേഹത്തെ അംഗീകരിച്ചില്ലേ- രമദേവി ചോദിക്കുന്നു.

ഒരു ആര്‍ട്ടിസ്റ്റിന്‍റെ ഉള്ളില്‍ എന്തെല്ലാം പ്രതിഭകള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരു സംവിധായകന് കഴിയും. പോസിറ്റീവ് ക്യാരക്ടര്‍ മാത്രമേ ചെയ്യൂ വാശി പിടിക്കാന്‍ പാടില്ല. ചില തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതില്‍ തെറ്റില്ല.അതേസമയം ചില സമയങ്ങളിൽ നമുക്ക് എല്ലാം അങ്ങ് ചെയ്യാൻ പറ്റില്ല. ഇപ്പോൾ ഒരാൾ വന്നിട്ട് എന്നോട് ഗ്ലാമറസ് റോള്‍ ചെയ്യാൻ പറഞ്ഞാൽ അത് സാധിക്കില്ല. ഞാൻ ഗ്ലാമറസ് റോള്‍ ഒരിക്കലും ചെയ്യില്ല. എന്റെ ശരീര പ്രകൃതത്തിനു അത് ചേരില്ല- നടി പറയുന്നു.

ചില ചിത്രങ്ങളില്‍ അത്തരം വേഷങ്ങള്‍ തേടി വന്നിട്ടുണ്ട്. എന്നാല്‍ അത് ചെയ്യില്ലന്നു തീർത്തും പറയും. ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്താല്‍ സംഭവിക്കുന്നത് എന്താണെന്നു ചോദിച്ചാല്‍ ഒന്നുമില്ല. എന്നാല്‍ അത്തരം വേഷം ചെയ്യില്ല എന്നത് തന്‍റെ ഒരു കാഴ്ചപാടാണ്. എത്രയൊക്കെ പറഞ്ഞാലും അത് ചെയ്യില്ല. മാത്രമല്ല തന്‍റെ ശരീര പ്രകൃതം അത്തരം ഗ്ലാമറസ് വേഷം ചെയ്യുന്നതിന് പറ്റിയതല്ല- നടി കൂട്ടിച്ചേർത്തു.

ഒരു ആവറേജ് ആയ ആളാണ്‌ ഞാൻ. ഷക്കീല ചെയ്യുന്ന ഒരു വേഷം എനിക്ക് ചെയ്യാന്‍ കഴിയില്ല. എന്റെ രൂപത്തിനും മറ്റും ഇണങ്ങിയ വേഷം ചെയ്യാൻ ആണ് എനിക്ക് ഇഷ്ടം. ഗ്ലാമറസ് വേഷം എനിക്ക് യോജിക്കില്ല. ഈവൻ മുലക്കച്ച കെട്ടി അഭിനയിക്കുന്നത് ഇഷ്ടമല്ല. അത്തരം ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പിജി വിശ്വംഭരൻ സാറിന്റെ പടത്തിലെക്കാണ് അത്തരം ഒരു വേഷത്തിന് വിളിച്ചത്.അതിൽ നല്ല ഒരു വേഷത്തിനാണ് വിളിച്ചതും. പക്ഷെ സോറി പറഞ്ഞിട്ട് അത് വിടുകയായിരുന്നു.

ആ റോള്‍ ചെയ്താല്‍ അത് ഒരു ബ്രേക്ക് ആകുമെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഞാൻ അതിന്റെ മുൻപ് അദ്ദേഹത്തിന്റെ പടം ചെയ്തിട്ടുണ്ട്. അതിൽ നല്ല ഒരു വേഷം ആയിരുന്നു. എന്നാല്‍ ഗ്ലാമർ വേഷം വന്നപ്പോൾ ഞാൻ അതില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. അദ്ദേഹം ഒരുപാട് നിർബന്ധിച്ചു. ഭര്‍ത്താവും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ താന്‍ അത് ചെയ്യില്ലെന്ന് തീരുമാനിക്കുക ആയിരുന്നു. – രമാദേവി പറയുന്നു.