in

എൻറെ പ്രിയതമന് പിറന്നാൾ ആശംസകൾ :  പാർവതിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇപ്പോഴിതാ ജയറാമിന് പിറന്നാള്‍ ആശംസകൾ നേർന്ന് കുടുംബം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ലോകത്തിലെ തന്റെ പ്രിയപ്പെട്ട റോൾമോഡലും അടുത്തസുഹൃത്തുമായ അച്ഛന് പിറന്നാൾ ആശംസകൾ എന്നാണ് മകനും നടനുമായ കാളിദാസ് കുറിച്ചത്. ‘ഹാപ്പി ബർത്ത് ഡേ ലവ്’ എന്നാണ് ഭാര്യ പാർവതിയുടെ ആശംസ. കൂടാതെ സോഷ്യൽ മീഡിയ നിരവധി ആരാധകരും താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഇപ്പോൾ ജയറാം സജീവസാന്നിധ്യമാണ്.

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പാർവതിയും ജയറാമും. പാർവ്വതി യുടെ യഥാർത്ഥ പേര് അശ്വതി എന്നാണ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു ,ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിനുശേഷമാണ് പ്രണയിച്ച് വിവാഹം ചെയ്തത്.

മകൻ കാളിദാസ് ബാലതാരമായാണ് അഭിനയരംഗത്തേക്ക് വന്നത് ,ഇപ്പോൾ മലയാളത്തിലും തമിഴിലുമായി മികച്ച വേഷങ്ങൾ കാളിദാസ് ഇതിനോടകം ചെയ്തു കഴിഞ്ഞു .പക്ഷെ മകൾ മാളവികയ്ക് താൽപര്യം സ്പോർട്സ് നോട് ആണ്. മാളവികയും  മോഡൽ രംഗത്ത് കഴിവ് തെളിയിച്ചുട്ടുണ്ട്.

തമിഴിലും തെലുങ്കിലുമായി വൻ ചിത്രങ്ങളാണ് ജയറാമിന്റേതായി ഇപ്പോൾ  ഒരുങ്ങുന്നത്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാം’, മണിരത്നത്തിന്റെ ‘പൊന്നിയിൻസെൽവം’, ശങ്കർ–രാം ചരൺ ചിത്രം, മഹേഷ് ബാബുവിന്റെ ‘സർകാരു വാരി പാടാ’ എന്നിവയാണ് ജയറാമിന്റെ പുതിയ ചിത്രങ്ങൾ.
മലയാളത്തിൽ സത്യൻഅന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയറാമിനെ തായി അണിയറയിലൊരുങ്ങുന്നത്.

Written by admin

എന്റെ രൂപം ആണെങ്കിലോ അയ്യപ്പ വേഷത്തില്‍, ഭക്ഷണം തന്ന വ്യക്തിയെ കുറിച്ച് സൂരജ് സണ്‍

ഭര്‍ത്താവിന് ആശംസകളുമായി സോനു സതീഷ്, വൈറലായി പുതിയ ചിത്രങ്ങള്‍