in ,

മകള്‍ക്ക് ഗീതു മോഹന്‍ദാസിന്റെ ഉപദേശം

മലയാളികളുടെ പ്രിയപ്പെട്ട നടിയും സംവിധായകിയുമാണ് ഗീതു മോഹന്‍ദാസ്. ഇപ്പോള്‍ തന്റെ മകള്‍ ആരാധനയ്ക്കായി താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അന്തരിച്ച എഴുത്തുകാരി കമല ഭാസിന്റെ വരികളെയും കാഴ്ചപ്പാടിനെയും കുറിച്ച് പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

”ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്‌കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്നത് വളരുമ്പോള്‍ നീ മനസിലാക്കുക. ഫെമിനിസം അനീതിയ്ക്കും അസമത്വത്തിനും എതിരായ ഒരു പ്രത്യയശാസ്ത്രമാണ്. നിന്റെ മാതാപിതാക്കള്‍ എന്ന നിലയില്‍ കമല ഭാസിന്റെ ഈ വാക്കുകള്‍ നീ ഉള്‍ക്കൊള്ളണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ആരാധനാ” എന്നാണ് ഗീതു കുറിച്ചിരിക്കുന്നത്. ഭര്‍ത്താവ് രാജീവ് രവിയും മകളുമൊരുമിച്ചുള്ള ചിത്രവും ഗീതു കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു എഴുത്തുകാരിയും കവയിത്രിയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ കമല ഭാസിന്‍ അന്തരിച്ചത്.

ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Written by admin

ബ്രാ പുറത്ത് കാണുന്ന രീതിയിൽ വസ്ത്രം ധരിച്ച താരത്തിന് വിമർശകരുടെ പൊങ്കാല… എന്നാൽ അവർക്ക് മറുപടി നൽകിയത് ഇങ്ങനെ… !!!

ടെറസ്സിൽ നിന്നും ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ച്ചു ഗ്ലാമർ താരം ലക്ഷ്മി റായ്… ചിത്രങ്ങൾ വൈറൽ… !!!