in

ആഗസ്റ്റ് അഞ്ച് മുതൽ വിതരണം ആരംഭിക്കുന്ന സൗജന്യ ഓണക്കിറ്റ് ലഭിക്കാൻ ഇക്കാര്യങ്ങൾ ചെയ്യുക

സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 11 അവശ്യ സാധനങ്ങൾ അടങ്ങിയ സൗജന്യകിറ്റ് ആഗസ്റ്റ് അഞ്ച് മുതൽ വിതരണം ചെയ്ത് തുടങ്ങും. ഇതിന് മുമ്പ് സാധനങ്ങൾ പായ്ക്ക് ചെയ്ത് തയ്യാറാക്കാൻ ഭക്ഷ്യപൊതു വിതരണ വകുപ്പ് സിവിൽ സപ്ളൈസ് വകുപ്പിനെ ചുമതലപ്പെടുത്തി.

എ.എ.വൈ,​മുൻഗണനാ വിഭാഗക്കാർക്ക് (മഞ്ഞ,​പിങ്ക് കാ‌ർഡുകൾ)​ 5 മുതൽ 15 വരേയും മുൻഗണനേതര സബ്സിഡി വിഭാഗത്തിൽ (നീല)​ പെട്ടവർക്ക് 16 മുതൽ 20 വരേയും മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിലുള്ളവർക്ക് (വെള്ള)​ 21 മുതൽ 25 വരേയുമാണ് കിറ്റ് വിതരണം ചെയ്യുക.

കിറ്റ് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉണ്ടാകുന്ന അനുബന്ധ ചെലവുകൾ സാധന വിലയുടെ 10 ശതമാനത്തിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.അതേ സമയം ഓണക്കിറ്റ് വിതരണം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് റേഷൻ കടക്കാർ. മുമ്പത്തെ കിറ്റ് വിതരണത്തിൻ്റെ കമ്മീഷൻ കൃത്യമായി ലഭിച്ചിട്ടില്ലെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്.

Written by admin

പുരുഷൻമാർ ഈന്തപ്പഴം പാലിൽ ചേർത്ത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

മലയാള സിനിമയിൽ സജീവമായ നിങ്ങൾ എന്തിനാണ് ഷക്കീലച്ചിത്രങ്ങളിൽ അഭിനയിക്കുന്നത് , മാസ്‌ മറുപടിയുമായി കനകലത