in

ഡെറാഡൂണിൽ ദുൽഖറിൻ്റെയും കുടുംബത്തിൻ്റെയും ഹോളി ആഘോഷം.. പണി കൊടുത്ത് അമാൽ

തകർപ്പൻ ഹോളി ആഘോഷങ്ങളിൽ ആണ് താരലോകം. പ്രിയങ്ക ചോപ്രയും സണ്ണി ലിയോണും ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ തങ്ങളുടെ ഹോളി ആഘോഷങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിട്ടപ്പോൾ നമ്മുടെ മോളിവുഡിൽ ഹോളിയുടെ ആഘോഷങ്ങളും ആരവങ്ങളും കണ്ടില്ല. എന്നാൽ ഇപ്പോഴിതാ അല്പം നേരം വൈകിയാണെങ്കിലും തങ്ങളുടെ ഹോളി ആഘോഷത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡെറാഡൂണിൽ ആണ് ദുൽഖർ ഉള്ളത്. അവിടെ സുഹൃത്തുക്കൾക്കൊപ്പം ആണ് ദുൽഖറിൻറെ തകർപ്പൻ ഹോളി ആഘോഷം. ഹോളി ആഘോഷിക്കാൻ തീരെ താല്പര്യം കാണിക്കാത്ത മട്ടാണ് ദുൽഖറിന്. എല്ലാവരും നിർബന്ധിച്ചപ്പോൾ കളത്തിലേക്ക് ഇറങ്ങിയതാണോ എന്നാണ് വീഡിയോ കണ്ട് ആരാധകർ ചോദിക്കുന്നത്.

മൂക്കിലേക്കും ചെവിയിലേക്കും ഒക്കെ ശക്തിയായി വെള്ളം ചീറ്റിച്ച് എട്ടിൻറെ പണി തന്നെയാണ് സുഹൃത്തുക്കൾ ദുൽഖറിന് നൽകിയിരിക്കുന്നത്. ഏതായാലും ഇതിനോടകം ദുൽഖറിൻറെ ഹോളി ആഘോഷം വൈറലായി കഴിഞ്ഞു.നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് ലൈകും കമറ്റുമായി എത്തിയത്.സിനിമ ചിത്രീകരണത്തിന്റെ തിരക്കിൽ നിന്നുമാണ് ഇത്തവണ താരം ഹോളി ആഘോഷിച്ചത്.ഡെറാഡൂണിലാണ് ഇത്തവണ താരമുള്ളത്.

Written by admin

നില മോൾക്ക് ഇന്ന് പിറന്നാൾ.. പേർളിയും ശ്രീനിഷും ആഘോഷം തുടങ്ങി

മതപരമായി ഞങ്ങള്‍ രണ്ട് വിശ്വാസക്കാരാണ്, അത് അങ്ങനെ തന്നെയാണ് ഇപ്പോഴും പോവുന്നത്, കുക്കുവും ഭാര്യ ദീപയും