in

12വര്‍ഷത്തെ ബന്ധം, വിവാഹം മൂകാംബികയില്‍ വെച്ച്, ഒടുവില്‍ രണ്ടുപേരുടെയും ഇഷ്ടത്തോടെ വേര്‍പിരിയൽ, ആദ്യമായി വിവാഹ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി ദിവ്യ പിള്ള

വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ മനം മയക്കിയ താരമാണ് ദിവ്യ പിള്ള. മലയാളത്തിന് പുറമേ താരം തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. എന്നാൽ ഊഴം എന്ന സിനിമയിലൂടെയാണ് മലയാളികൾ നടിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ആദ്യ ചിത്രം വലിയ വിജയമായിരുന്നില്ല. ഊഴം നടിയുടെ രണ്ടാം സിനിമയാണ്. ജിത്തു ജോസഫ്-പ്രിഥ്വിരാജ് കൂട്ടുകെട്ടിൽ വന്ന സിനിമ വലിയ ഹിറ്റായിരുന്നു. നടിയുടെ കരിയറിലെ ഹിറ്റ് സിനിമയായിരുന്നു കള. ചിത്രത്തിൽ ടോവിനോ തോമസുമായുള്ള ദിവ്യയുടെ ലിപ്പ്ലോക്ക് രംഗം വലിയ രീതിയിൽ ഹിറ്റായിരുന്നു. അഭിനയവും മോഡലിങ്ങും ഒരുപോലെ താരം കൊണ്ടുപോകാറുണ്ട്. താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങളും വീഡിയോകളും മലയാളികൾക്കിടയിൽ തരംഗമാവാറുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹബന്ധത്തില്‍ സംഭവിച്ച താളപ്പിഴകളെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പിള്ള. ഇക്കാലത്ത് ആര്‍ക്കും ആരോടും കമ്മിറ്റ്‌മെന്റുകളോ വിട്ടുവീഴ്ചകളോയില്ലെന്നും പ്ര്‌ത്യേകിച്ച് റിലേഷന്‍ഷിപ്പുകളിലെന്നും ഒരു റിലേഷന്‍ഷിപ്പ് വര്‍്ക്കായില്ലെങ്കില്‍ ഡിവോഴ്‌സ് വാങ്ങി പോകുമെന്നും ദിവ്യ പറയുന്നു.

ഇതെല്ലാം ഇപ്പോള്‍ സാധാരണ കാര്യമായി കഴിഞ്ഞു. നമുക്ക് പറ്റില്ലെന്ന് തോന്നുമ്പോള്‍ ആ ബന്ധം അവിടെ അവസാനിപ്പിക്കണമെന്നും മറ്റുള്ളവര്‍ക്കുവേണ്ടി വലിച്ചുനീട്ടി മുന്നോട്ട് കൊണ്ടുപോയി മോശമാക്കരുതെന്നും താന്‍ 12 വര്‍ഷത്തോളം ഒരു റിലേഷനിലായിരുന്നുവെന്നും വിവാഹചടങ്ങുകള്‍ നടത്തിയിരുന്നുവെന്നും ദിവ്യ പറയുന്നു.

ബ്രിട്ടീഷ് ഇറാഖി നാഷണലാണ് അദ്ദേഹം. മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ പക്ഷേ നിര്‍ഭാഗ്യവശാല്‍ തങ്ങള്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞുവെന്നും ലീഗല്‍ പ്രോബ്ലംസ് കാരണം തങ്ങള്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും എന്നാല്‍ പിന്നീട് തനിക്കും അദ്ദേഹത്തിനും വേറെ വെറെ ജീവിതം വേണമെന്ന് തോന്നിയെന്നും മ്യൂച്ചല്‍ എഗ്രിമെന്റിലാണ് വേര്‍പിരിഞ്ഞതെന്നും ദിവ്യ പറയുന്നു.

Written by admin

യൂസഫ് അലിയുടെ അടുത്ത ബന്ധു, ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ലാലിന്റെ കുടുംബവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന സുഹൃത്ത് സമീർ ഹംസയുമായുള്ള മോഹൻലാലിന്റെ ബന്ധം എന്ത്?

ഒരുമിച്ചു വളരുന്നു, ഓരോരുത്തരും വളരുന്നതും ജീവിതത്തിൽ പുതിയ ചുവടുകൾ വെയ്ക്കുന്നതും കാണുമ്പോൾ സന്തോഷം തോന്നുന്നു, ചർച്ചയായി പേളിയുടെ പോസ്റ്റ്