in ,

എന്റെ റിങ്കുവിനെ കാവ്യയുടെ ചേട്ടൻ കല്യാണം കഴിച്ചതോടെയാണ് എന്റെ ജീവിതം മാറിയത്- ദിവ്യ പിള്ള

divya pillai

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ച് ദിവ്യ രംഗത്ത് എത്താറുണ്ട്. അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള മലയാള സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തിൽ അഭിനയിച്ചു. മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കള എന്ന ടോവിനോയുടെ ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്.

ഇപ്പോൾ ജീവിതത്തിലെ രസകരവും അതിലേറെ സന്തോഷവും നൽകിയ കാര്യങ്ങളിലെ കുറിച്ച് സംസാരിക്കുകയാണ് നടി. ഒരു കല്യാണച്ചടങ്ങിനിടയിലായിരുന്നു തന്റെ ‘പെണ്ണുകാണൽ’ നടന്നത്. കാവ്യാമാധവന്റെ ചേട്ടൻ മിഥുൻ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് റിങ്കുവിനെയാണ്. ആ കല്യാണത്തിന്റെ സത്കാരച്ചടങ്ങിൽ വച്ച് എന്നെ കണ്ട വിനീതേട്ടൻ (വിനീത്കുമാർ) ആദ്യമായി സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു

വേഷം വലുതാണോ ചെറുതാണോ എന്നൊന്നും താൻ നോക്കാറില്ല, ‘ടാ.. സിനിമ ഒരു രസമാണ് എന്നുപറഞ്ഞുകൊണ്ട് തനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നത് റിങ്കുവാണ്. വീക്കെൻഡിൽ കാത്തിരുന്ന് സിനിമകൾ കണ്ടിരുന്ന ഒരു സാധാരണ പെൺകുട്ടിയായ എന്നെത്തേടി സിനിമയിൽ നിന്ന് ഓഫറുകൾ വരുമെന്നോ എനിക്ക് അഭിനയിക്കാൻ കഴിയുമെന്നോ എന്നൊന്നും താൻ കരുതിയിരുന്നില്ല. അച്ഛനോടും അമ്മയോടുമാണ് താൻ കളയിലെ ലവ് മേക്കിംഗ് സീനുകളെപ്പറ്റി ആദ്യം പറഞ്ഞത്. അഭിനയത്തോട് ഇഷ്ടമുള്ളതുകൊണ്ട് അച്ഛന് അത് മനസിലാകും. പക്ഷേ അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ല