in ,

കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ ഏറ്റവും വലിയ ടെന്‍ഷന്‍ അതായിരുന്നു തുറന്നു പറഞ്ഞ് ഡിംപിള്‍

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മിനിസ്‌ക്രീന്‍ താരം ഡിംപിള്‍ റോസ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത് നടി പങ്കുവെച്ച പുതിയ വീഡിയോയാണ്. അമ്മയ്ക്കും അച്ഛനും ഒപ്പമാണ് ഇക്കുറി ഡിംപിള്‍ വീഡിയോയില്‍ എത്തിയിരിക്കുന്നത്. മമ്മി വേഴ്സ് ഡാഡി എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്മയും അച്ഛനും എപ്പോഴും മാച്ചിംഗ് ഡ്രസ് ഇട്ടാണ് നടക്കുന്നത്. എവിടെപ്പോവുകയാണെങ്കിലും അവരത് നോക്കും. ഞാനും ആന്‍സണും ചേട്ടനുമൊന്നും മാച്ചിംഗ് ഡ്രസ് അങ്ങനെ നോക്കാറില്ല. ഡാഡിക്കാണോ മമ്മിക്കാണോ തന്നെ നന്നായി മനസ്സിലാകുന്നതെന്ന് നോക്കുന്നതിനായാണ് ഈ വീഡിയോ, ഡാഡിക്കായിരിക്കും കൂടുതല്‍ മനസ്സിലാവുകയെന്ന് പറഞ്ഞപ്പോള്‍ മമ്മി അത് സമ്മതിച്ചിരുന്നില്ല. ഡാഡിയും ഞാനും എപ്പോഴും ഒരു ടീമാണ്. എന്തുണ്ടെങ്കിലും ഡാഡിയോടാണ് പറയാറ്. ഡോണ്‍ ചേട്ടന്‍ മമ്മിയോടാണ് പറയാറുള്ളത്.

ഡാഡിക്ക് എന്നെയല്ലേ കൂടുതലിഷ്ടമെന്ന സംശയത്തിലായിരുന്നു അന്ന് ഡിംപിള്‍. അത് കേട്ടപ്പോള്‍ ഡോണ്‍ ചേട്ടന്‍ എരികേറ്റി. ബെറ്റ് വെക്കാമെന്ന് പറഞ്ഞു. ഡാഡി വരുമ്പോള്‍ ചോദിക്കാമെന്ന് പറഞ്ഞു. ഡാഡിക്ക് ഇതൊന്നും അറിയില്ല. ഡാഡിക്ക് എന്നെയാണോ മമ്മീനെയാണോ കൂടുതലിഷ്ടമെന്നായിരുന്നു ഡിംപിള്‍ ചോദിച്ചത്. മമ്മീനെയാണ് അദ്ദേഹം പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഭയങ്കര കരച്ചിലിലായിരുന്നു ഡിംപിള്‍. അന്നത്തേത് പോലെ പിന്നീടൊരിക്കലും താന്‍ കരഞ്ഞിട്ടില്ലെന്ന് ഡിംപിള്‍ പറയുന്നു. വിവാഹത്തിന് മുന്‍പ് ഡാഡിയെ പിരിഞ്ഞിരുന്നിട്ടില്ലെന്നും ഡിംപിളിന്റെ മമ്മി പറയുന്നു.

കല്യാണം കഴിഞ്ഞ് പോവുമ്പോഴും ഡാഡിയെ എങ്ങനെ കാണാതിരിക്കും എന്നായിരുന്നു ടെന്‍ഷന്‍. ഡാഡിയില്ലാതെ ഒരു സ്ഥലത്തും പോവാറില്ലായിരുന്നു. ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സൊക്കെ എടുത്തിരുന്നു. നാനോ കാറും ഉണ്ടായിരുന്നു. ഒരു ദിവസം കാര്‍ പോയ്ക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഓഫായി. അന്ന് ഡാഡി ചീത്ത പറഞ്ഞു, പിന്നീടിന്ന് വരെ സ്റ്റിയറിംഗ് തൊട്ടിട്ടില്ല.സീക്രട്ടുകളെല്ലാം ആദ്യം പറയുന്നത് ചേട്ടനോടാണ്. മൂന്നാം വയസ്സില്‍ മമ്മി ചിലങ്ക എനിക്ക് സമ്മാനമായി തന്നിരുന്നു. ഫ്രോക്ക് ധരിക്കാനാണ് കൂടുതലിഷ്ടം. ഡിംപിള്‍ ആദ്യമായി സീരിയലില്‍ അഭിനയിച്ചതിനെക്കുറിച്ചും ഡാന്‍സ് ചെയ്തതിനെക്കുറിച്ചുമെല്ലാം ഡാഡിയും മമ്മിയും സംസാരിച്ചിരുന്നു. ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോവുമോയെന്ന് ചോദിച്ചപ്പോള്‍ അയ്യോ ഇല്ലെന്നായിരുന്നു ഡിംപിളിന്റെ മറുപടി.

സ്വിറ്റ്സര്‍ലന്‍ഡില്‍ പോവണമെന്ന് വല്യ ആഗ്രഹമുണ്ട്. പ്രായം കടന്ന് പോയിട്ടൊന്നുമില്ല, കൊവിഡ് കാലമൊക്കെ കഴിയട്ടെ നമുക്ക് പോവാല്ലോയെന്നായിരുന്നു മമ്മി ഡിംപിളിനെ ആശ്വസിപ്പിച്ചത്. സിനിമയും സീരിയലുമൊന്നും കാണാറില്ല. ഫുള്‍ടൈം ഗൂഗിളാണ്, ഇനിയിപ്പോ അതുമില്ലെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. ഇനി എന്റെ എന്നത് ഇല്ല, കുഞ്ഞിന്റെ കാര്യമാണ് ചിന്തിക്കേണ്ടതെന്നായിരുന്നു അമ്മ ഡിംപിളിന് നല്‍കിയ ഉപദേശം. അമ്മമാര്‍ക്ക് അറിയുന്ന പോലെ പെണ്‍മക്കളെ ഒരാള്‍ക്കും അറിയില്ലെന്നും ഇവര്‍ പറയുന്നുണ്ട്. മോന്‍ വലുതാവുമ്‌ബോള്‍ എങ്ങനെയാവണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അനുസരണയും എളിമയും വിനയവും വേണമെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്.

Written by admin

വെറുപ്പിക്കൽ ആണെന്ന് പറയുന്നവർ ഞങ്ങളുടെ വീഡിയോ കാണണ്ട: തുറന്നടിച്ച് നിത്യദാസ്

ആ വാര്‍ത്ത ആരും വിശ്വസിക്കരുത്, എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല, വൈക്കം വിജയലക്ഷ്മി