in ,

അളിയാ ഞങ്ങടെ ഗാങ്ങിലേക്ക് സ്വാഗതം : നവദമ്പതികൾക്ക് ആശംസകളുമായി താരങ്ങൾ: കൂടുതൽ ചിത്രങ്ങൾ

ക്യൂൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ദ്രുവൻ. മലയാളത്തിൽ മാത്രമല്ല താരമിപ്പോൾ അന്യഭാഷയിലേക്ക് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു ,അടുത്തിടെ അജിത്ത് നായകനായെത്തിയ വലിമൈ എന്ന ചിത്രത്തിലൂടെ ഗംഭീരമായ ഒരു വേഷമായിരുന്നു താരത്തെ തേടിയെത്തിയത് .ഇപ്പോൾ തമിഴകത്തും താരത്തിന് ആരാധകരുണ്ട്. തമിഴിലെ അരങ്ങേറ്റത്തിന് പിന്നാലെ താരത്തിന് ജീവിതത്തിൽ പുതിയൊരു സന്തോഷം കൂടി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് റ വിവാഹ വിരുന്നും ആഘോഷങ്ങളും ഒക്കെ പൂർത്തിയായത്.

ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു ,ഇപ്പോഴിതാ ഒഫീഷ്യലായി സോഷ്യൽ മീഡിയയിലൂടെ താരം തന്നെ വിവാഹ ചിത്രം പങ്കുവെച്ചിരിക്കുകയാണ് , ജീവിതസഖി ആയിരിക്കുന്നത് അഞ്ജലി നായർ എന്ന പെൺകുട്ടിയാണ്.
ആഡംബരം ഒന്നുമില്ലാതെ വളരെ ലളിതമായി തന്നെയാണ് താരത്തിന് വിവാഹം നടത്തിയത്. അമ്പലത്തിൽ വച്ച് താലികെട്ടും പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിരുന്നും സംഘടിപ്പിച്ചിരുന്നു കഴിഞ്ഞ ദിവസമായിരുന്നു വിരുന്ന് പൂർത്തിയായത്.

ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ താരങ്ങൾ എല്ലാവരും ആശംസകളുമായി വന്നു. ഇതിൽ ആൻറണി നൽകിയ കമൻറ് ആണ് ശ്രദ്ധേയമായത്. ഞങ്ങളുടെ ഗാങ്ങിലേക്ക് സ്വാഗതം അളിയാ എന്നായിരുന്നു ആൻറണിയുടെ കമന്റ. നിരവധി നടിമാരും താരത്തിന് വിവാഹ ആശംസകളും എത്തിയിട്ടുണ്ട്.ഷിയാസ് കരീം മാളവിക മേനോൻ ആൻറണി പെപ്പ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെ താരത്തിന് വിവാഹം ആശംസകളുമായി രംഗത്തെത്തിയിരുന്നു.

Written by admin

‘കടൽക്കരയിൽ നിന്നും കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് നടി’അഹാന’…സിമ്പിൾ ആൻഡ് ഹബിൾ എന്ന് ആരാധകർ …!!!

ആരുടെയും മുന്നിൽ കരയുന്നതിഷ്ടമല്ല, ഒരുപാട് കാര്യങ്ങൾ മറന്നുകളയാനുണ്ട്- ധന്യ മേരി വർ​ഗീസ്