in

വീട്ടുക്കാർ തള്ളിപറഞ്ഞു, ബസ്സ്റ്റാൻഡിലും ആളൊഴിഞ്ഞ സ്ഥലത്തും പേപ്പർ വിരിച്ചു കിടന്നു, സർജറിക്ക് പണം കണ്ടത്താനായി സെ ക് സ് വർക്ക് ചെയ്തു. ഞെട്ടിക്കുന്ന ദുരിത കഥ വെളിപ്പെടുത്തി, ട്രാൻസ്‌ജെൻഡർ മോഡൽ ദീപ്തി കല്യാണി… !!

കേരളീയർക്ക് സുപരിചതയായ ട്രാൻസ്‌ജെൻഡർ മോഡലും അറിയപ്പെടുന്ന മോഡലുമാണ് ദീപ്തി കല്യാണി. ഒരുപക്ഷെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി വനിത മാഗസിനിൽ കവർ ഗേൾ ആയി എത്തുന്നത്. ഈ സംഭവത്തോട് കൂടിയാണ് ദീപ്തിയെ കേരളീയർ ആദ്യമായി അറിയാൻ തുടങ്ങിയത്. ഇന്നിപ്പോൾ അറിയപ്പെടുന്ന മോഡലും അതിലുപരി നർത്തകിയുമാണ് ദീപ്തി.

ഇപ്പോൾ ഇതാ ആദ്യകാലങ്ങളിൽ താൻ നേരിട്ട ദുരിത കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ദീപ്തി. ഒരു ഇന്റർവ്യൂയിൽ ആണ് താരം ഈ കഥ തുറന്ന് പറഞ്ഞത്. ദീപ്തിയുടെ വാക്കുകൾ ഇങ്ങനെ. ചെറുപ്പക്കാലത് താൻ പെൺകുട്ടികളുടെ കൂടെ നടന്ന് പോകുമ്പോൾ പരസ്യമായി ആൾക്കാർ തന്റെ തുണി പൊക്കി നോക്കിയിട്ടുണ്ട്. ഒരുപാട് ദുരിതങ്ങളിൽ കൂടിയും വേദകളിലും കൂടിയാണ് താൻ കടന്ന് പോയിരുന്നത്. ഏട്ടനോട് തന്നെ ചൂണ്ടിക്കാട്ടി ഇവൾ എന്താ ഇങ്ങനെയെന്ന് പറയുകയും കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ പറ്റാതെ എന്നും ഏട്ടൻ തല്ലുമായിരുന്നു. പിന്നീട് വീട്ടുകാർ താങ്ങായി നിൽക്കേണ്ട സമയത്ത് തന്നെ വീടിൽ നിന്ന് പുറത്താക്കി.

പോകുവാൻ വേറെ സ്ഥലങ്ങൾ ഇല്ലാത്തത് കൊണ്ടും അദ്യം പോയത് ഗുരുവായൂർ ബസ്റ്റാന്റിൽ ആയിരന്നു. തറയിൽ വെറും പേപ്പർ വിരിച്ചാണ് അദ്യം ഉറങ്ങിയത് ആ കാഴ്ച അദ്യം കാണുന്നത് സുഹൃത്ത് ശീതൾ ആണ്. അതിന് ശേഷമാണ് താൻ അവളുടെ കൂടെ ബാംഗ്ലൂരിൽ എത്തുന്നത്. ബാംഗ്ലൂർ എത്തിയതിന് ശേഷം പൂർണമായും ഒരുസ്ത്രീ ആയി മാറാൻ തീരുമാനിക്കുകയും അതിനായി പണം കണ്ടെത്താൻ തീരുമാനിക്കുകയും അതിനായി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. പണം കണ്ടത്താനായി യാചിക്കുകയും അത് പോരാ തോന്നിയപ്പോൾ സെക് സ് വർക്ക്‌ ചെയ്യാനും തുടങ്ങി അങ്ങനെയാണ് തന്റെ ചികിത്സ എല്ലാം താൻ പൂർത്തീകരിച്ചത്. ചികിത്സ പൂർത്തീകരിച്ചതോട് കൂടി താൻ പൂർണമായും ഒരു സ്ത്രീ ആയി മാറിയിരിക്കുന്നു.

എന്നാൽ സർജറിക്ക് ശേഷം എല്ലാം മാറി മറിഞ്ഞു കാരണം മാഗസിനിൽ കവർ ഗേൾ ആയത്തോട് കൂടി തന്റെ വീട്ടുക്കാർ വര്ഷങ്ങള്ക്ക് മുൻപ് തന്നെ വീടിന്റെ വാതിൽ തുറന്ന് തന്നിരുന്നു. വീട്ടിൽ നിന്നും പുറത്താക്കിയ ഏട്ടനോട് ഇപ്പോൾ ഞാൻ ഒരു സ്ത്രീയാണ് എന്നെ ഒരു അനിയത്തിയായി സ്വീകരിക്കാൻ പറ്റുമോ ചോദിച്ചപ്പോൾ ഏട്ടൻ തന്റെ കാലിൽ വീണ്‌ കരയുകയിരുന്നു എന്നും ദീപ്തി നിറകണ്ണുകളോടെ ഓർത്തെടുത്തിരുന്നു. ആദ്യകാലത്ത് ഒരുപാട് ദുരിതങ്ങൾ നിറഞ്ഞതായിരുന്നു എന്നാൽ ഇപ്പോൾ അതൊക്കെ മാറി ജീവിതം വളരെ സന്തോകാരമായി മുന്നോട് പോവുകയാണ്. ഇതിനകം ആറോളം സിനിമയിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

Written by admin

നക്ഷത്രങ്ങൾക്കിടയിലിരുന്ന് എൻറെ വിജയം അവൾ കാണുന്നുണ്ട് : മിസ് ട്രാൻസ് ഗ്ലോബൽ കിരീടം അണിഞ്ഞ് ശ്രുതി

54 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു സ്വന്തമാക്കി സംയുക്ത മേനോൻ