in ,

സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിത്വത്തിനുടമയാണ് : ഭർത്താവിനെക്കുറിച്ച് ഭാവന

മലയാളത്തിലും അന്യഭാഷകളിലും തിളങ്ങി നിന്ന താരമാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും കന്നടയിലും തമിഴിലും ഒക്കെ ഭാവന കഴിവ് തെളിയിച്ചു. നിർമാതാവായ നവീനാണ് ഭർത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

ഭാവനയുടെ തെലുങ്ക് ചിത്രത്തിന് ഭാഗമായാണ് നവീനെ പരിചയപ്പെടുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു അദ്ദേഹം. അന്നു തൊട്ടുള്ള പരിചയമാണ് , പിന്നീട് ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവീട്ടുകാരും സമ്മതിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു അത്. നവീനെ താൻ വിവാഹം കഴിക്കാനുള്ള കാരണവും ഭാവന പഴയ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.

സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് , അവരുടെ അമ്മ ഒരു ടീച്ചർ ആയിരുന്നു. എല്ലായിപ്പോഴും സ്ത്രീകൾക്കും മറ്റുള്ളവർക്കും ബഹുമാനം നൽകുന്ന ആവശ്യത്തിന് മാത്രം സംസാരിക്കുന്ന വളരെ നല്ല ഒരു വ്യക്തിത്വത്തിനുടമയാണ് അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ജീവിതത്തിൻറെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ഭാവന പറയുന്നു

നവീനും ഒത്തുള്ള വിവാഹത്തിനുശേഷം താരം വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈയടുത്ത് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവാദം സോഷ്യൽ മീഡിയയിലൂടെ വന്നിരുന്നു’ ഇതിനെതിരെ ഭാവന സോഷ്യൽ മീഡിയയിലൂടെ ഒരു തുറന്ന ചർച്ച നടത്തുകയും ചെയ്തിരുന്നു.

Written by admin

എന്റെ പ്രിയപ്പെട്ടവന്‍, അഞ്ചാം വിവാഹ വാര്‍ഷിക സന്തോഷം പങ്കുവെച്ച് ഭാവന

അവളുടെ വിവാഹത്തിന് ഞാനും എല്ലാത്തിനും മുന്നിലുണ്ടായിരുന്നു. ഞാൻ അവളെ പ്രസവിച്ച അമ്മയാണ്, അവൾ എല്ലാത്തിലും അമ്മയുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു.