in

ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോയുമായി ഭാഗ്യ സുരേഷ്, ഈ സ്നേ​​ഹം എന്നും തുടരട്ടെയെന്ന് ആരാധകർ

വിവാഹ ശേഷം ഭര്‍ത്താവ് ശ്രേയസ് മോഹനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാഗ്യ സുരേഷ്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുടുംബിനിയായി മാറിയെ ഭാഗ്യയെ ചിത്രങ്ങളില്‍ കാണാന്‍ കഴിയും. വിവാഹത്തിന്റെ ഒരുക്കങ്ങളും, കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളും, വരന്റെ വീട്ടുകാരോടൊപ്പമുള്ള ചിത്രങ്ങളും എല്ലാം പങ്കുവച്ചിട്ടുണ്ട്.മറ്റൊരു പോസ്റ്റില്‍ ‘നിശ്ചയം സീന്‍’ എന്ന് പറഞ്ഞ് കുറേ ഏറെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.

വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഭാഗ്യയും ശ്രേയസും. ആ അടുപ്പവും സൗഹൃദവുമാണ് ഇപ്പോള്‍ വിവാഹത്തില്‍ വരെ എത്തിനില്‍ക്കുന്നത്. ‘ഏറെക്കാലത്തിനു ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് മൂത്ത മകനും ജ്യേഷ്ഠനും ആയ എന്റെ കടമ.

അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവള്‍ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അത്തരത്തില്‍ ഒരു ടെന്‍ഷന്‍ ഇല്ല. കുടുംബത്തില്‍ ഒരു മകന്‍ കൂടി വരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കും.”ഗോകുല്‍ സുരേഷ് പറഞ്ഞത്.

അടുത്തകാലത്തു നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ ആശിര്‍വദിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ അന്നു തന്നെ റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു.

Written by admin

ഉണ്ണിയും ദിലീപേട്ടനും അപ്പുവും എല്ലാവരുമെത്തി !!! നാലുവർഷത്തെ ആഗ്രഹം സഫലീകരിച്ച് അനുശ്രീ

വടക്കുംനാഥന്റെ മുന്നിൽ ഗോപികയെ താലി ചാർത്തി ജി പി!!! വിവാഹ ചിത്രങ്ങൾ