in ,

കല്യാണത്തിനു വരാത്ത ശ്രീശാന്തിനെ എയർപോർട്ടിൽവെച്ച് പൊക്കി ബാല

അടുത്തിടെയാണ് ബാലയും ഡോ. എലിസബത്തും തമ്മിലുള്ള വിവാഹം നടന്നത്. സെപ്റ്റംബർ അഞ്ചിന് നടത്തിയ വിവാഹ വിരുന്നിൽ താരങ്ങളും പങ്കെടുത്തിരുന്നു. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ ലോകത്ത് വൈറൽ ആയിരുന്നു. വിവാഹ ശേഷം ഭാര്യയ്ക്ക് ഒപ്പം വീഡിയോകളുമായും ബാല എത്തിയിരുന്നു. എലിസബത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെയും അമ്മ എലിസബത്തിന് നൽകിയ സമ്മാനത്തിന്റെയും വീഡിയോയും ബാല നേരത്തെ പങ്കുവെച്ചിരുന്നു.

ബാലയുടെ വിവാഹ വാർത്ത വീഡിയോ പോസ്റ്റ് ചെയ്തയാൾ ബാലയുടെ വിവാഹത്തിന് പോലും എത്തിച്ചേർന്നില്ല. ആ പരിഭവം നിലനിൽക്കെയാണ് കക്ഷിയെ എയർപോർട്ടിൽ വച്ച്‌ കാണുന്നത്. പിന്നെ വൈകിയില്ല. നേരെയങ്ങു ‘അറസ്റ്റ് ചെയ്ത്’ വീഡിയോയിലാക്കി. ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ആണ് ആ കേസിലെ ‘പ്രതി’. അന്ന് ഷൂട്ടിംഗ് ഉള്ളതുകൊണ്ടാണ് എത്തിച്ചേരാൻ കഴിയാത്തതെന്നു ശ്രീശാന്ത് വീഡിയോയിൽ കാരണം പറയുന്നുണ്ട്

ബാലയെയും നവവധുവിനെയും ആദ്യമായി പുറംലോകത്തിന് പരിചയപ്പെടുത്തിയത് ശ്രീശാന്തിന്റെ വീഡിയോയിലൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഡോക്ടർ ആണ് എലിസബത്ത്. ഇവരുടേത് പ്രണയവിവാഹമാണ്. നടൻ ബാലയുടെയും എലിസബത്തിന്റെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു

2010 ൽ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. ഈ ബന്ധത്തിൽ അവന്തിക എന്ന പേരുള്ള ഒരു കുഞ്ഞുമുണ്ട്.

Written by admin

സംവിധായകനെ ഇന്ന് ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം കോരിയിട്ട ആ തീയാണ് എന്റെ വളർച്ചയ്ക്ക് പ്രചോദനമായത്- കുടുംബവിളക്കിലെ അനിരുദ്ധ്

ഈ സന്തോഷത്തിന് ഒരുപാട് കാരണങ്ങളുണ്ട് : സൈമ അവാർഡ് വേദിയിൽ തിളങ്ങി അമൃത സുരേഷ്