in ,

ഭാഗ്യലക്ഷ്മിക്ക് എതിരെ ദേഷ്യപ്പെട്ട് ” മോഹന്‍ലാല്‍ “

bagyalakshmi-mohanlal

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ സംഭവ ബഹുലമായ കാര്യങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. നിരവധി പ്രേക്ഷകരാണ് ഷോ കാണുന്നത്. ഫെബ്രുവരി 14നാണ് ബിഗ്‌ബോസ് മലയാളും മൂന്നാം സീസണ്‍ ആരംഭിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് മത്സരാര്‍ത്ഥിയായ ഭാഗ്യലക്ഷ്മിയോട് അവതാരകനായ മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നതാണ്.

ബിഗ്‌ബോസ് മത്സരാര്‍ത്ഥികളുടെ ചില പ്രവൃത്തിയില്‍ കലിപൂണ്ട് മോഹന്‍ലാല്‍ ദേഷ്യപ്പെടുകയാണ് ചെയ്യുന്നത്. തുടക്കത്തില്‍ മോഹന്‍ലാല്‍ ആംഗ്യ ഭാഷയല്‍ ആണ് സംസാരിച്ചത്. കേള്‍ക്കുന്നില്ല എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. ഇതാണ് ഞങ്ങളുടെയും പ്രശ്‌നം. ഒരുപാട് പേര്‍ മൈക്ക് ഊരിവെച്ച് സംസാരിക്കും, മൈക്ക് പൊത്തിപ്പിടിച്ച് സംസാരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘സോറി ലാലേട്ടാ, ഇനി ആവര്‍ത്തിക്കില്ല’ എന്ന് റംസാന്‍ പറഞ്ഞു. അതിന് എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ഞങ്ങളോട് പറയാമെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രശ്‌നം സംസാരിക്കുന്നതിനോടൊപ്പം ഭാഗ്യലക്ഷ്മിയോടും താരം ചൂടായി. മോശമായ വാക്ക് ബിഗ് ബോസ്ഹൗസില്‍ ഉപയോഗിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ മോഹന്‍ലാല്‍ ചോദ്യം ചെയ്തത്. അത്രയും ഗതികെട്ട അവസ്ഥയിലായപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഭാഗ്യ ലക്ഷമി പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ കാണിക്കണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

Written by admin

രഞ്ജിനിമാര്‍ക്ക് ഒപ്പം റിമി ടോമി, വൈറലായി ചിത്രം

Namitha Pramod-kavya-madhavan

അത് കാവ്യ ചേച്ചി ഉപദേശിച്ച്‌ തന്ന ബുദ്ധിയായിരുന്നു; അങ്ങനെ ചെയ്താൽ ആരും അറിയില്ലെന്ന് പറഞ്ഞു; നമിത പ്രമോദ്