in ,

ഒള്ളത് പറയണോ? അതോ കള്ളം പറയണോ? എന്ത് പറഞ്ഞാലും ഞാൻ കേൾക്കാനുള്ളത് കേൾക്കും- അശ്വതി

മോഹൻലാലും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ബ്രോ ഡാഡി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സീരിയൽ താരം അശ്വതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

‘ഒള്ളത് പറയണോ? അതോ കള്ളം പറയണോ? ഇനിപ്പോ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാനുള്ളത് കേൾക്കും. ബ്രോ ഡാഡി.. ‘ഇത്തിരി ലേറ്റ് ആയിട്ട് ഉറങ്ങിയാലോ’ എന്ന പോസ്റ്റർ കണ്ടപ്പോൾ തന്നെ ‘എയ് കാണുന്നത് വരെ ഞാൻ ഉറങ്ങുന്നേയില്ല’ എന്നുറച്ചു തന്നെ കാത്തിരുന്നു. കണ്ടു. തുടക്കത്തിൽ കാറ്റാടി സ്റ്റീൽസിന്റെ പരസ്യം തൊട്ട് നമ്മളെ ചിരിപ്പിച്ചു കൊണ്ടാണ് കൊണ്ടു പോകുന്നത്. ആ ചിരി ഇന്റർവെൽ വരെ മായാതെ ഉണ്ടായിരുന്നു.

പക്ഷെ ഇന്റർവെല്ലിന് ശേഷം കഥയെ വല്ലാതെ കുഴപ്പത്തിലേക്കു കൊണ്ടു പോവുകയാണോ, തമാശകൾ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടതും തോന്നിപ്പോയി പ്രത്യേകിച്ച് ഇവന്റ് മാനേജ്‌മെന്റ് സീൻസ്. എന്നാൽ റിച്ചായ കളർഫുൾ വിഷ്വൽസ്, സ്‌ക്രീനിലെ വമ്പൻ താരനിര, ചെറിയ വേഷങ്ങൾ പോലും വല്യ താരങ്ങളെ കൊണ്ട് ചെയ്യിച്ചും ഒരു നല്ല ട്രീറ്റ് തന്നത് കൊണ്ട് നമുക്ക് മുഷിച്ചിൽ ഇല്ലാതെ കണ്ടിരിക്കാൻ തോന്നും.

ലാലേട്ടന്റെ കുസൃതിയും കുറുമ്പും റൊമാൻസും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചു. അതുപോലെ ഈശോ അപ്പനോട് കാര്യം അവതരിപ്പിക്കാൻ പോകുമ്പോളുള്ള ആ കോമഡികൾ ചിരിക്കാനുള്ള വക ഒരുക്കിയിരുന്നു. പക്ഷെ ഈ കഥയിലെ the original show stealer മാളിയേക്കൽ കുര്യൻ (ലാലു അലക്‌സ്) ആണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ഇമോഷണൽ സീൻസ്. അതുപോലെ എടുത്ത് പറയേണ്ടത് ശ്രീ ജഗദീഷ് അവതരിപ്പിച്ച ഡോ. സാമൂവൽ മാത്യു എന്ന കഥാപാത്രവും. സെക്കന്റ് ഹാഫിലെ ചില കുത്തിത്തിരുകിയ കോമഡികൾ ഒഴിച്ചാൽ വലിയ കുഴപ്പമില്ലാത്ത, ഒരു ഫാമിലി എന്റർടെയിനർ. തിയേറ്ററിലെ വലിയ സ്‌ക്രീനിൽ മിസ്സ് ചെയ്തു പോയോ എന്നും തോന്നി. തികച്ചും എന്റെ മാത്രം അഭിപ്രായം.

കഴിഞ്ഞ ദിവസമാണ് ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്തത്. ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Written by admin

‘സാരിയുടുക്കാൻ എന്തിനാ ബ്ലൗസ്’.ബ്ലൗസ് ലെസ്സ് ചിത്രങ്ങൾ പങ്കുവെയ്ച്ചു ഗ്ലാമർ മോഡൽ’ജീവ നമ്പ്യാർ’.ചിത്രങ്ങൾ കാണാം.

മകന് ഒരു വയസ്സ് സന്തോഷം പങ്കിട്ട് അരുൺ ​ഗോപൻ