in

അവൾ എന്റെ ഹൃദയത്തിൽ പ്രണയം നിറച്ചു  :അശോക് സെൽവൻ വിവാഹിതനായി

Ashok Selvan and Keerthi Pandian get married

പോർത്തൊഴിലിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരമാണ് അശോക് സെൽവൻ. കഴിഞ്ഞദിവസം ആയിരുന്നു താരത്തിന്റെ വിവാഹവാർത്ത പുറത്തുവന്നത്. നടനും നിർമ്മാതാവുമായ അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യനാണ് വധു. കീർത്തിയുടെ ജന്മനാടായ തിരുനെൽവേലിയിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം നടത്തിയത്.  സെപ്റ്റംബർ 17ന് ചെന്നൈയിൽ സിനിമാലോകത്തെ പ്രമുഖരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സൽക്കാര വിരുന്ന് സംഘടിപ്പിക്കുന്നതാണ്.

സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി പേരാണ് വിവാഹത്തിന് ആശംസകൾ ആയി രംഗത്ത് എത്തിയത്.

ചുവന്ന നിറമുള്ള വെള്ളം പോലെ തന്റെ ഹൃദയത്തിൽ ഇപ്പോൾ പ്രണയം നിറച്ചിരിക്കുന്നു എന്നായിരുന്നു വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് അശോക് സമൂഹമാധ്യമങ്ങളിൽ എഴുതിയത്. പോസ്റ്റിന്റെ കമന്റ് ബോക്സിൽ മഞ്ജിമ മോഹൻ അതിഥി ബാലൻ തുടങ്ങി നിരവധി താര സുന്ദരിമാരാണ് ആശംസകൾ മായി രംഗത്തു എത്തിയത്. വിവാഹ വേദിയിൽ വധൂവരന്മാർ അണിഞ്ഞത് വെളുത്ത നിറമുള്ള വസ്ത്രങ്ങൾ ആയിരുന്നു. വളരെ മിനിമം മേക്കപ്പിലാണ് കീർത്തി വിവാഹ വേഷത്തിൽ എത്തിയത്. തമിഴകത്തെ നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ മായി രംഗത്തിയത്.