കൊല്ലം സുധിയുമായി അടുത്ത സൗഹൃദമുണ്ട് ബിനു അടിമാലിക്ക്. സ്റ്റാര്‍ മാജികിലെ സീനിയര്‍ താരങ്ങളായ ഇരുവരും ഒന്നിച്ചെ ത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇവരെ പോത്സാഹിപ്പിച്ചിട്ടുണ്ട്. വടകരയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപു രത്തേക്ക് പോവു ന്നതിനിടയിലായിരുന്നു സുധിയുടെ വിയോഗം.
എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധിയുടെ പിടച്ചിലാണ്. സുധി പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ബിനു അടിമാലി പറഞ്ഞത്. തമാശ പറയുന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനല്ല, ചിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പറയുകയാണ് ബിനു അടിമാലി.
അപകടത്തിന് ശേഷം വന്ന തിരിച്ചറിവിനെ കുറിച്ചും ബിനു അടിമാലി സംസാരിക്കുന്നുണ്ട്. സ്റ്റാര്‍ മാജിക്കില്‍ നിന്ന എല്ലാവരും ഈ വീട്ടില്‍ തന്നെ കാണാന്‍ വന്നിരുന്നു എന്ന് ബിനു പറയുന്നു. അനുവും, ലക്ഷ്മിയും, അനൂപും, ഷിയാസും എല്ലാവരും വന്നു. അവരൊക്കെയായി ഇത്രയും വലിയ ആത്മബന്ധം ഉണ്ടായിരുന്നോ എന്ന് എനിക്ക് പോലും ബോധ്യം വന്നത് ആ അപകടത്തിന് ശേഷമാണ്. സുധിയുമായി വല്ലാത്ത ഒരു ബന്ധം ഉണ്ടായിരുന്നു. അവന് എന്നോടും. വേണ്ടപ്പെട്ടവരെ തിരിച്ചറിയുന്നത് നമുക്കൊരു ആപത്ത് സംഭവിക്കുമ്പോഴാണല്ലോ. അപകടത്തിന് ശേഷം ഇപ്പോഴും പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. സ്റ്റെപ്‌സ് കയറാനൊക്കെ ബുദ്ധിമുട്ടുണ്ട്.
വീട്ടില്‍ ഇപ്പോള്‍ ഭാര്യയും മക്കളുമാണ് ഉള്ളത്. മൂത്ത മകന്‍ ഒരു ടൂറിലാണ്. അവന്‍ പ്ലസ് ടു എല്ലാം കഴിഞ്ഞു. പോളണ്ടില്‍ പോയി ഉപരിപഠനം നടത്തണം എന്നാണ് അവന്റെ ആഗ്രഹം. വിദേശത്തൊക്കെ പോകുന്നത് എനിക്കൊട്ടും താത്പര്യമില്ല. പക്ഷെ സുഹൃത്തുക്കളൊക്കെ അങ്ങോട്ടു പോയി, എനിക്കും പോകണം എന്ന് പറഞ്ഞു നില്‍ക്കുകയാണ്. ആത്മിക് എന്നാണ് മൂത്തയാളുടെ പേര്, രണ്ടാമത്തെ മകന്‍ ആമ്പല്‍. മകള്‍ പത്താം ക്ലാസിലാണ്. ഷോകളില്‍ കണ്ടറുകള്‍ പറയുന്നത് കണ്ട് ശീലിച്ചതു കാരണം പിള്ളാര്‍ക്ക് ഇപ്പോള്‍ ഞാന്‍ എന്തു പറഞ്ഞാലും കോമഡിയാണ്, വഴക്ക് പറഞ്ഞാല്‍ പോലും ചിരിച്ചിട്ട് പോകും.