in

രജിത്തേട്ടാ, നിങ്ങൾ അടിപൊളിയാണ് കിടുവാണ് ;  ജനങ്ങൾക്കൊപ്പം നിന്ന് കൈയ്യടിച്ച് ബിഗ് ബോസ് മുൻ മത്സരാർത്ഥി ആര്യ

ബിഗ് ബോസ് സീസൺ ഫൈവ് ഇപ്പോൾ മാറ്റങ്ങൾക്ക് തുടക്കം കൈകൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന് റേറ്റിംഗ് കുറവാണെന്ന് കണ്ടതിനാൽ കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളായ റോബിനെയും രജിത് കുമാറിനെയും അതിഥികളായി വിളിച്ചു വരുത്തിയിരുന്നു.  ബിഗ് ബോസിനെയും  ചാനലിനെയും വെല്ലുവിളിച്ചതിനെ തുടർന്ന് റോബിനെ പുറത്താക്കുകയും ചെയ്തിരുന്നു.  ഇതോടെ രണ്ട് സീസണിൽ വന്നു പുറത്താക്കപ്പെട്ട മത്സരാർത്ഥിയായി റോബിൻ ട്രോളുകളിൽ നിറയുകയാണ്. പുറത്തുവന്ന റോബിൻ ഏഷ്യാനെറ്റിനെതിരെ വിമർശനങ്ങൾ നടത്തിയിരുന്നു.

പരിപാടി ഉടായിപ്പ് ആണെന്നും ജനങ്ങൾ പറ്റിക്കപ്പെടരുതെന്നും റോബിനും ഭാവിവധു ആരതിയും മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇരുകൂട്ടർക്കും വലിയ രീതിയിലുള്ള ട്രോളുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത്.  മുൻപുള്ള സീസണിലെ മത്സരാർത്ഥിയായിരുന്ന നടിയും അവതാരികയും ആയ ആര്യ ബാബു രജിത് കുമാറിനെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

ഷോയിൽ ഒരുമിച്ചെത്തിയ ആര്യയും രജിത് കുമാറും നിരവധി വഴക്കു തർക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ സീസണിൽ രജിത്ത് ഏറെ അമ്പരപ്പിച്ചുവെന്നും നല്ലൊരു അതിഥിയായി  എല്ലാവരെയും കയ്യിലെടുത്തു എന്നും ആര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. എല്ലാവരും ആര്യയുടെ വാക്കുകളെ പിന്തുണയ്ക്കുകയും ചെയ്തു.  കഴിഞ്ഞദിവസം ആയിരുന്നു രജിത്തും ഷോയിൽ നിന്നും മാറിയത്. രജിത്തിന് വലിയ രീതിയിലുള്ള വിടവാങ്ങൽ ചടങ്ങായിരുന്നു മത്സരാർത്ഥികളും നൽകിയത്. അതേസമയം റോബിൻ പുറത്താക്കപ്പെട്ടത് റോബിന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്ന് ചൂണ്ടിക്കാണിച്ച് ഏഷ്യാനെറ്റ് വരെ ട്രോളുകൾ ഉണ്ടാക്കി പുറത്തുവിട്ടിരുന്നു.

Written by amrutha

വെറുതെയല്ല കൃത്യമായ തെളിവുകളുണ്ട്, റോബിനെ കുറിച്ചുള്ള ആ കാര്യങ്ങൾ എനിക്കും അറിയാം : അനൂപിനെ സപ്പോർട്ട് ചെയ്ത് ദിയ സന

അച്ഛൻറെ അനുസ്മരണ ചടങ്ങിൽ പാട്ടുപാടി പൊട്ടിക്കരഞ്ഞു അമൃത സുരേഷ്:  വീഡിയോ