in

അച്ഛൻറെ അനുസ്മരണ ചടങ്ങിൽ പാട്ടുപാടി പൊട്ടിക്കരഞ്ഞു അമൃത സുരേഷ്:  വീഡിയോ

ഗായിക അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും പിതാവായ സുരേഷ് അടുത്തടയായിരുന്നു സ്ട്രോക്ക് മൂലം മരണപ്പെട്ടത്. ഇപ്പോഴിതാ അച്ഛൻറെ അനുസ്മരണയോഗത്തിൽ പാട്ടുപാടവേ വേദിയിൽ പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്. താരത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ അമൃത തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ആയിരുന്നു അമൃതയുടെയും അഭിരാമിയുടെയും പിതാവ് മരണപ്പെട്ടത്. അച്ഛാ എന്ന ക്യാപ്ഷൻ ആയിരുന്നു അമൃത വീഡിയോ പങ്കുവെക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ പതിനായിരങ്ങൾ കണ്ടതും കമന്റുകൾ നൽകിയതും. ഗായിക വാണി ജയറാമിന്റെ ഗാനമായിരുന്നു അമൃത വേദിയിൽ ആലപിച്ചത്. പാട്ട് പൂർത്തിയാക്കാൻ സാധിക്കാതെ കണ്ണ് തുടച്ചു കൊണ്ടായിരുന്നു മൈക്ക് കൈമാറിയത്. ഗായികയുടെ  വിഷമത്തിൽ സദസ്സിലുള്ള എല്ലാവരും കണ്ണുനീർ അണിഞ്ഞിരുന്നു.

അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരായിരുന്നു ആശ്വാസവാക്കുകൾ പങ്കുവെച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു സുരേഷ് മരണപ്പെട്ടത്. സ്ട്രോക്ക് വന്ന ചികിത്സയിലിരിക്കുകയായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്.അഭിരാമിക്കും ഒപ്പം നിരവധി വീദികളിൽ സുരേഷ് പങ്കെടുത്തിട്ടുണ്ട്. അദ്ദേഹവും സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചുവളർന്നത്.

View this post on Instagram

Shared post on