in ,

ഇത് ഞങ്ങളുടെ അൻവിയുടെ ലോകം: വിദേശ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് അർജുൻ അശോകൻ

മലയാളത്തിലെ പ്രിയപ്പെട്ട നടൻ അർജുൻ അശോകൻ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്. അർജുനും ഭാര്യയും മകളുമൊത്തുള്ള ദുബായി യാത്രയുടെ വിശേഷങ്ങൾ ആണ് പങ്കു വെച്ചിരിക്കുന്നത്. മകളു ട്രെ ലോകമാണ് എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ദുബായ് എക്സ്പോ കാണാനായാണ് താരങ്ങൾ ദുബായിൽ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് വീഡിയോ കണ്ട് കമൻറുകൾ എഴുതിയത് .

വീഡിയോയിൽ മകളുടെ ചെറിയ ചെറിയ തമാശകളും കുസൃതികളും ഒക്കെ കാണിക്കുന്നുണ്ട്. സോഷ്യൽമീഡിയയിലും അർജുൻ വളരെയധികം സജീവമാണ്, സോഷ്യൽ മീഡിയയിലൂടെ മകളുടെ വിശേഷങ്ങളൊക്കെ താരം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും വിവാഹം പ്രണയവിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്.

ഇരുവരുടെയും വിവാഹവും പിന്നീട് കുഞ്ഞു ജനിച്ചതും ഒക്കെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ അർജുൻ ഓരോ ചെറിയ നിമിഷങ്ങളും പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട് ,പറവ എന്ന ചിത്രത്തിലൂടെ,യാണ് അർജുൻ മലയാളത്തിൽ സജീവമായത് പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു, പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്, സഹനടനായും ഒക്കെ നിരവധി ചിത്രങ്ങളിൽ അഭിനയിച് കൈയ്യടി വാങ്ങുകയാണ്.
ഭാര്യയും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയ വ്യക്തിയാണ്. മകളുടെ വിശേഷങ്ങളുമായി ഭാര്യയും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

Written by admin

ബി​ഗ് ബോസ് സീസൺ 2ലെ താരത്തിന്റെ ആരാധകർ എന്റേയും മകന്റേയും വീഡിയോ എഡിറ്റ് ചെയ്ത് വൃത്തികേട് പറഞ്ഞു, ദിയ സന

ഇതാണ് എൻറെ കുഞ്ഞു ഗൗരിയുടെ ആദ്യത്തെ വേദി :  സന്തോഷ നിമിഷം പങ്കുവെച്ച് ഭാമ