in

പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്, അത് കഴിഞ്ഞ് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ സമ്മതം പറഞ്ഞത്; പ്രണയകഥ തുറന്ന് പറഞ്ഞ് അനു സിത്താര

നൈര്‍മല്യമുള്ള ചിരിയും വാത്സല്യം തുളുമ്പുന്ന മുഖവുമായി നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച യുവ നടിയാണ് അനു സിത്താര. 2013ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രമാണ് അനു സിത്താരയ്ക്ക് അഭിനയ ജീവിതത്തിന് വഴിയൊരുക്കിയത്. സുരേഷ് അച്ചൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ആദ്യ ചിത്രം നല്‍കിയ ഹൈപ്പ് അനു സിത്താരയെ പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിലാണ് എത്തിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടര്‍ന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മാമാങ്കം, ഒരു കൂട്ടനാചന്‍ ബ്ലോഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അനു സിത്താരയ്ക്ക് ലഭിച്ചു. കാവ്യാ മാധവന് സമാനമായി കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിച്ചു എന്നതാണ് അനു സിത്താരയ്ക്ക് നേട്ടമായത്.

അഭിനയവും നൃത്തവും ഒരുപോലെ കൊണ്ടുപോകാന്‍ സാധിച്ചിട്ടുള്ള അനു സിത്താരയെ വേഷം കൊണ്ടും ഭാവകൊണ്ടുമെല്ലാം ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു താരത്തിന്റെ വിവാഹം. ലളിതമായി നടന്ന വിവാഹം, നീണ്ട പ്രണയത്തിന് ശേഷമാണ് നടന്നത്. പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്താണ് വിഷ്ണു തന്നോട് ഇഷ്ടം തുറന്നുപറഞ്ഞതെന്നും ഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ പ്രണയം വിവാഹത്തില്‍ എത്തുക ആയിരുന്നുവെന്നും അനു സിത്താര പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.

തന്റെ പ്രണയത്തെ കുറിച്ച് അനു പറഞ്ഞ വാക്കുകള്‍ എന്നും വൈറലായിട്ടുണ്ട്. അനു സിത്താരയുടെ വാക്കുകളിലേയ്ക്ക്: പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്താണ് വിഷ്ണു ചേട്ടന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. ഡിഗ്രി പഠിക്കുന്ന സമയത്ത് ആണ് ഞാന്‍ അതിനു സമ്മതം പറഞ്ഞത്. പിന്നീട് അധികം വൈകാതെ കല്യാണം നടന്നു. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ആറു വര്‍ഷമായി.

വിവാഹ ശേഷം സ്വാഭാവികമായും മാറ്റങ്ങള്‍ വന്നിട്ടുണ്ടാകും, അനു സിത്താര പറയുന്നു. മുന്‍പ് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ അച്ഛനും അമ്മയും ഉണ്ടാകും. ഇപ്പോള്‍ അങ്ങനെയല്ലല്ലോ, നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ തന്നെ നോക്കണം. അങ്ങനെ കുറെ കാര്യങ്ങള്‍ പഠിച്ചു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് പൊട്ടാസ് ബോംബില്‍ അഭിനയിക്കുന്നത്. അതൊരു ചെറിയ പടമായിരുന്നു. പിന്നീട് ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമി മാമിന്റെ ചെറുപ്പം അവതരിപ്പിച്ചു.

അനാര്‍ക്കലിയും ഹാപ്പി വെഡ്ഡിംഗും വിവാഹം കഴിഞ്ഞ ശേഷമുള്ള ചിത്രങ്ങളാണ്, അനു സിത്താര പറഞ്ഞു. അതേസമയം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നാ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി തന്റെ ഏറ്റവും വലിയ സുഹൃത്തായ നടി നിമിഷ എന്ന് അനു സിത്താര പറയുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിമിഷ, അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. എല്ലാവര്‍ക്കും അങ്ങനെ ഒരു സുഹൃത്തിനെ കിട്ടണം എന്നില്ല, താരം പറഞ്ഞു.

Written by admin

ഇതാര് ഉണ്ണിയാർച്ചയോ.. പുതിയ കിടിലൻ ഫോട്ടോഷൂട്ടുമായി മോഡൽ ശ്രീലക്ഷ്മി, ഫോട്ടോസ് കാണാം

സദാചാര അങ്ങളമാർ കമന്റ്‌ ബോക്സിൽ വന്ന് ചാമ്പിക്കോ. കിടിലൻ ക്യാപ്ഷനുമായി ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ ബിജോ