in

സാരിയിൽ സുന്ദരിയായി അനുമോൾ, താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ കാണാം

മലയാളി സിനിമ ആസ്വാധകരുടെ പ്രിയ താരങ്ങളുടെ നിരയിൽ ഒരാളാണ് അനുമോൾ, വളരേ ചുരുക്കം സിനിമകൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിച്ച താരം ചായില്യം, ഇവൻ മേഖരൂപൻ,അകം, വെടിവഴിപാട് ജമ്‌നാ പ്യാരി എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ രംഗത്തുനിന്നും താരത്തിനു ചില മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതിനാൽ പിന്നീട് താരം അന്യഭാഷ ചിത്രങ്ങൾ നിരസിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു നിരവതി ആരാധകർ ആണുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന്‌ ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത്. തന്റെ വിശേഷങ്ങളും ഫോട്ടോസുംമെല്ലാം പങ്കുവെക്കുന്ന അനുമോൾ പുതിയതായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരംഗമാകുന്നത്. സാരിയിൽ സുന്ദരിയായ താരത്തിന്റെ ഫോട്ടോസ് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.

അമീബയിൽ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതകഥ പറഞ്ഞ പത്മിനി എന്ന സിനിമയിലൂടെ പത്മിനിയായുള്ള അനുമോളുടെ പകർന്നാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.

Written by admin

‘അമ്മയും മകനും ….മകന്റെ കൂടെയുള്ള നിമിഷങ്ങൾ പങ്കുവെച്ച് നടി’മിയ ജോർജ്’…ക്യൂട്ട് ചിത്രങ്ങൾ കാണാം…!!!

തടിച്ചിരിക്കുന്നല്ലോ, ഗുണ്ടമ്മ ചേച്ചി, ഓവർ വെയിറ്റ് കല്യാണം കഴിക്കാൻ പോകുന്ന ചെക്കൻ പാവം, കമന്റിട്ടവർക്ക് തിരിച്ച് മറുപടി കൊടുക്കാൻ താൽപ്പര്യമില്ല- മഞ്ജിമ