in ,

ഇതാണ് പെപ്പയുടെ പെണ്ണ്  : ഹൽദി  ആഘോഷങ്ങളുമായി ആൻറണി വർഗീസ്

haldi ceremony

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പെപ്പ എന്ന വേഷത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആൻറണി വർഗീസ് . ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. വധുവിനൊപ്പം ഉള്ള ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത് .സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ അടക്കം ആരാധകരും നിരവധി പേരും താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

മലയാളസിനിമയിൽ ഒരുപിടി നല്ല വേഷങ്ങൾ ചെയ്യാൻ ആൻറണി വർഗീസിന് സാധിച്ചിട്ടുണ്ട് .ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന ആൻറണി  സിനിമ സ്വപ്നം കണ്ടുകൊണ്ട് വളരെയധികം കഷ്ടപ്പെട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത്.അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. പ്രണയ വിവാഹമാണ് ഇരുവരുടെയും. വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ.

ഓഗസ്റ്റ് എട്ടിനാണ് അങ്കമാലിയിൽ വച്ചാണ് വിവാഹം നിശ്ചയിച്ചത്.സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രങ്ങൾ നിരവധി പേജുകളിലൂടെ യും പുറത്തുവന്നിട്ടുണ്ട്. ഹൽദി ആഘോഷങ്ങളിൽ താരങ്ങൾ ചെയ്ത റീലും ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യൽമീഡിയയിലും വളരെയധികം ആക്ടീവ് ആണ് ആൻറണി വർഗീസ് .താരം വിവാഹത്തിൻറെ വാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകളായിരുന്നു വിവാഹച്ചടങ്ങിന് മുൻകൂറായി ആശംസകൾ അറിയിച്ചത്..

Written by admin

vijilesh mother

37 വർഷമായി തുടരുന്ന അമ്മയുടെ ദിനചര്യ. അൻപത് രൂപ ശമ്പളത്തിൽ തുടങ്ങിയ ജോലി, അതിന്നും മുടക്കമില്ലാതെ തുടരുന്നു, വിജിലേഷ്

അമ്മയ്ക്കായി പോസ് ചെയ്ത് നില ബേബി, ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രീനിഷ്