in

ഒരു കാലത്ത് മലയാളി സീരിയൽ – സിനിമ പ്രേഷകരുടെ ഇഷ്ട നടി, പിന്നീട് സീരിയൽ ലോകത്തു നിന്നും പിന്മാറി, പ്രിയ നടി അഞ്ജു അരവിന്ദിന്റെ ജീവിത്തത്തിൽ സംഭവിച്ചത് ഇങ്ങനെ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയായ അഞ്ജു അരവിന്ദ്. അക്ഷരം എന്ന സിബി മലയില്‍ ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ അനിയത്തിക്കുട്ടിയായി മലയാളസിനിമയില്‍ അരങ്ങേറ്റം. ‘പൂവൈ ഉനക്കാഗെ’ എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തില്‍ വിജയ്യുടെ നായികയായി. തെലുങ്കിലും കന്നടയിലും അഭിനയിച്ചു. തലശ്ശേരി സ്വദേശി ദേവദാസിനെ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് വിവാഹമോചനം നേടി. സിനിമകള്‍ക്കൊപ്പം സീരിയലുകളിലും സജീവമായിരുന്ന അഞ്ജു പിന്നീട് നൃത്തത്തിന്റെ ലോകത്തേക്ക് ചുവടുമാറ്റി.

അഭിനയ രംഗത്ത് നിന്ന് മാറി നിന്ന അവസരത്തില്‍ 3 കിങ്ങ്‌സ് എന്ന വി കെ പി ചിത്രത്തില്‍ സന്ധ്യക്കു വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരു നീണ്ട ഇടവേളക്ക് ശേഷം 2013 ലാണ് വീണ്ടും അഭിനയ ലോകത്തേക്ക് അവര്‍ തിരികെ എത്തിയത്. ജഗദീഷ് അവതരിപ്പിക്കുന്ന പണം തരും പടത്തില്‍ അതിഥിയായെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. സിദ്ധാര്‍ത്ഥയില്‍ ജഗദീഷേട്ടന്റെ ജോഡിയായി അഭിനയിച്ചിട്ടുണ്ട് ഞാന്‍. അതിന് ശേഷവും നമ്മളൊന്നിച്ച് നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ സഹോദരിയായി അഭിനയിച്ചതിനാല്‍ തലൈവര്‍ തങ്കച്ചിയെന്നാണ് തമിഴ്നാട്ടുകാര്‍ ഇന്നും തന്നെ വിളിക്കുന്നതെന്നും അഞ്ജു പറഞ്ഞിരുന്നു.

നയന്‍താരയ്ക്കും അസിനും മുന്‍പേ വിജയിന്റെ നായികയാവാനുള്ള ഭാഗ്യവും അഞ്ജുവിന് ലഭിച്ചിരുന്നു.
ഒരു സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. അമ്മയുടെ അച്ഛനാണ് എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിട്ടുള്ളത്. അമ്മയുടെ അപ്പച്ചന്‍ മിലിട്ടറിയിലായിരുന്നു. അച്ഛനും അപ്പച്ചനുമായാണ് ഞാന്‍ ഭയങ്കര ക്ലോസ്. ഞാനെന്ത് ആഗ്രഹം പറഞ്ഞാലും അവര്‍ നടത്തിത്തരും. ഏതൊരു പ്രൊഫഷനും അതിന്റേതായ ഇതുണ്ട്. എന്നൊക്കെ ഉപദേശിച്ചാണ് അപ്പച്ചന്‍ എന്നെ വിട്ടത്.

എന്റെ ആദ്യ സിനിമയില്‍ ഞാന്‍ മരിക്കുന്നത് കണ്ട് അപ്പച്ചന് ഭയങ്കര സങ്കടമായിരുന്നു. ആരോടും അങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. അമ്മ ടീച്ചറാണ്, അച്ഛന്‍ ഡിഫന്‍സിലായിരുന്നു. അങ്ങനെ ലീവെടുക്കില്ല. എപ്പോഴും ലീവെടുത്ത് അമ്മയാണ് കൂടെ വരുന്നത്. നിനക്ക് വേണ്ടി 2 വര്‍ഷമാണ് ശമ്പളമില്ലാത്ത ലീവെടുത്തത്. അതേക്കുറിച്ച് കുറ്റബോധമൊന്നുമില്ല. എന്റെ മോള്‍ക്ക് വേണ്ടിയാണല്ലോയെന്നാണ് അമ്മ പറയാറുള്ളത്. മറ്റൊരിക്കല്‍ വേദനയെടുത്തപ്പോള്‍ അച്ഛനെ വിളിച്ച് കരഞ്ഞപ്പോള്‍ അച്ഛനെ വിളിച്ച് കരയുന്ന അപൂര്‍വ്വം പേരെയുണ്ടാവുള്ളൂ. അങ്ങനെയൊരാളെ കാണാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

പാര്‍വതി പരിണിയത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അന്യഭാഷയിലേക്ക് അവസരം ലഭിച്ചത്. അന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഫോട്ടോയെടുക്കുകയായിരുന്നു. എന്ന് എന്റെ ഫോട്ടോയും എടുത്തിരുന്നു. പൂവേ ഉനക്കാകെയാണ് ആ സിനിമ. വിജയ് ആയിരുന്നു നായകന്‍. അങ്ങനെയാണ് എനിക്ക് ലോട്ടറിയടിച്ചത്. ഞാന്‍ പടം ചെയ്യുന്ന സമയത്ത് അധികമാരും ഒന്നും പ്രതീക്ഷിച്ചില്ല, അഞ്ജുവിന്റെ പടം എന്ന് പറഞ്ഞങ്ങ് വിട്ടു. അത് ദൈവത്തിന് സങ്കടമായെന്ന് തോന്നുന്നു. അത് സൂപ്പര്‍ഹിറ്റായി. അത് കണ്ടതിന് ശേഷമായാണ് അരുണാചലത്തിലേക്ക് രജനികാന്ത് വിളിച്ചത്. അതിന് ശേഷമായാണ് കന്നഡയിലും തെലുങ്കിലും അഭിനയിച്ചത്. നല്ല ടീച്ചേഴ്സിനെ ഗുരുക്കന്‍മാരെ കിട്ടുന്നത് ഭാഗ്യമാണ്.

നല്ല കുട്ടികളെ കിട്ടുകയെന്നതും ഭാഗ്യമാണ്. ഈ രണ്ട് കാര്യത്തിലും ഞാന്‍ അനുഗ്രഹീതയാണ്. ഡാന്‍സില്‍ പിജി ചെയ്ത് കഴിഞ്ഞാണ് കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയതെന്നും താരം പറയുന്നു. അതേസമയം എപ്പോഴും ഹാപ്പിയായിരിക്കുക. പോസിറ്റീവ് കാര്യങ്ങള്‍ മനസ്സില്‍ നിറയ്ക്കുക. മനസ്സിനു വിഷമമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാതിരിക്കുക. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ അത് വയറിനു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ അല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. വ്യായാമമൊന്നും കാര്യമായി ചെയ്യാറില്ലെങ്കിലും ചെറിയ രീതിയില്‍ യോഗ ചെയ്യാറുണ്ട്. ഡാന്‍സ് പഠിപ്പിക്കുന്നതുകൊണ്ട് ഫിറ്റായിരിക്കാന്‍ അതും സഹായിക്കുന്നുണ്ടെന്നും നടി പറഞ്ഞു.

Written by admin

നല്ല ഒരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നാണ് ഞാൻ ഇത്രയൊക്കെ ആയത്, താൻ പിന്നിട്ട കഷ്ടപാടുകളെ കുറിച്ച് രസ്‌ന തുറന്ന് പറയുന്നു

മകൾക്കൊപ്പം നവ ദമ്പതികളായ ഗോപി സുന്ദറും അമൃത സുരേഷും ഗുരുവായൂരിലെത്തിയപ്പോൾ ചുറ്റും കൂടി ആരാധകർ, ചിത്രങ്ങൾ വൈറൽ