in

ആഹാ… പൂവൊക്കെ വെച്ചിട്ടുണ്ടല്ലോ.. സ്റ്റൈലിഷ് ലുക്കിൽ സൂപ്പർ കൂളായി അനശ്വര രാജൻ…. ഫോട്ടോസ് കാണാം

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ബാലതാരമായി എത്തി മലയാള സിനിമയില്‍ മുന്‍ നിര നായികയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് അനശ്വര. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര സിനിമയിലേക്ക് എത്തിയത്.

ചിത്രത്തിലെ താരത്തിന്റെ അഭിനയം പ്രശംസനാര്‍ഹമായിരുന്നു. തന്റെ നിലപാടുകള്‍ ഉറക്കെ പറയുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യാറുണ്ട് അനശ്വര. സൈബര്‍ ആക്രമണങ്ങള്‍ക്കും അനശ്വര വിധേയ ആയിട്ടുണ്ട് പലപ്പോഴും. ഇതിനെതിരെ താരം ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ അനശ്വര മലയാളസിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം നേടി. ബോളിവുഡ് താരം ജോണ്‍ എബ്രഹാം മലയാളത്തില്‍ നിര്‍മ്മിച്ച മൈക്കില്‍ ഗ്ലാമര്‍ ഗെറ്റപ്പിലായിരുന്നു താരമെത്തിയത്. മികച്ച അഭിപ്രായം നേടിയിരുന്നു ചിത്രവും താരത്തിന്റെ അഭിനയവും.

നിരവധി പുതു മുഖങ്ങളും ചിത്രത്തിലുണ്ട്. ഫസ്റ്റലുക്ക് പുറത്തിറക്കിയ ചടങ്ങില്‍ അനശ്വരയുടെ ഗ്ലാമര്‍ ഗെറ്റപ്പ് ശ്രദ്ധേയമായിരുന്നു. പെട്ടെന്നുള്ള അനശ്വരയുടെ രൂപമാറ്റം ഏവരെയും ഞെട്ടിച്ചിരുന്നു. ഈ രൂപമാറ്റത്തെ കുറിച്ച് വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

മുഖത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ താരം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്നും അതിന്റെ ഫലമാണ് മുഖം ഇങ്ങനെയായത് എന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു അനശ്വര.

താന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല. മുടി മാത്രമാണ് മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇറക്കുന്നവരോട് ഒന്നും പറയാനില്ല എന്നാണ് അനശ്വര വ്യക്തമാക്കുന്നത്.

നേരത്തെ ഷോര്‍ട്സ് ഇട്ടതിന്റെ പേരില്‍ താരം കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

ട്രെന്‍ഡിംഗ് ജീന്‍സില്‍ ഷോര്‍ട് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തത്. വെള്ള ചെമ്പകം ചെവിയില്‍ വെച്ച് സിംപിള്‍ ലുക്കിലാണ് താരമെത്തിയത്.

Written by Editor 3

Actress Sheela Reveals What She Likes Most About Hindu Rituals

ഓരോ ടേക്ക് കഴിയുമ്പോഴും അയാൾ വന്ന് ഒപ്പം കിടക്കാൻ പറയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഷീല

സിനിമയിൽ അവസരം വേണമെങ്കിൽ ഒത്തുതീർപ്പിന് തയ്യാറായെ പറ്റൂ: തന്റെ അനുഭവം വെളിപ്പെടുത്തി യുവ നടി..!