in ,

വിവാഹ പന്തലില്‍ രോഹിത്തിന് ഒരു ഉരുള ചോറ് പോലും കൊടുക്കില്ല, വിശന്നിരിയ്ക്കുമ്പോള്‍ കല്യാണം കഴിഞ്ഞ പാടെ ആണെന്ന ഡീസന്റ് ഒന്നും ഉണ്ടാവില്ല

alina padikkal

ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു എലീന പടിക്കലിന്റേത്. ഇന്നലെ രാവിലെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹത്തോടെ രോഹിത് എലീനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. എലീനയും രോഹിത്തും ഭക്ഷണം കഴിക്കാനിരുന്നതും ശ്രദ്ധേയമായി.

ചോറ് ഉണ്ണുന്നതിനിടെ ഒരു ഉരുള ചോറ് വരന്റെ വായില്‍ വെച്ച് കൊടുക്കാനായി ആവശ്യപ്പെട്ടെങ്കിലും എലീന ചെയ്തില്ല. താന്‍ അത്രയേറെ വിശന്നിരിക്കുകയാണെന്ന് ആയിരുന്നു താരം പറഞ്ഞത്. വിശന്നിരിയ്ക്കുമ്പോള്‍ കല്യാണം കഴിഞ്ഞ പാടെ ആണെന്ന ഡീസന്റ് ഒന്നും ഉണ്ടാവില്ല. വിശക്കുമ്പോള്‍ കഴിയ്ക്കുന്ന സാധനമാണ് കല്യാണം. മൂന്ന് ദിവസമായി നന്നായി ഭക്ഷണം കഴിച്ചിട്ട്. അതുകൊണ്ട് ഒരു ഉരുള പോലും കൊടുക്കുന്ന പ്രശ്‌നമില്ല എന്നായിരുന്നു എലീന പറഞ്ഞത്.

അവസാനം ചുറ്റിനും കൂടിയവരുടെ നിര്‍ബന്ധം സഹിക്കാനാവാതെ ഒരു ഉരുള ചോറ് രോഹിത്തിന്റെ വായില്‍ എലീന വെച്ചു കൊടുത്തു. ഇതിനൊപ്പം ദാമ്പത്യം പൊളിക്കുവോടേ എന്ന് ഒരു ചോദ്യവും എലീന ചോദിച്ചു.

ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടില്‍ പങ്കെടുക്കവെയാണ് എലീനയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. ഷോയ്ക്കിടെ രോഹിത്തുമായുള്ള പ്രണയ ബന്ധത്തെ കുറിച്ച് പലപ്പോഴായി താരം തുറന്ന് പറഞ്ഞിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തിലുള്ളവര്‍ ആയതിനാല്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നതായി എലീന പറഞ്ഞിരുന്നു. ഇരുവരുടെയും ബന്ധുക്കള്‍ സമ്മതിച്ചതോടെയാണ് വിവാഹത്തിന് ഒരുക്കമായത്.

Written by admin

പ്രണയത്തിലാണ്, വിവാഹ നിശ്ചയം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു, വിവാഹം എന്നായിരിക്കുമെന്ന് അറിയില്ല, റബേക്ക

വിവാഹബന്ധം വേർപിരിയുന്നത് 2002ൽ ശേഷം 2013ൽ രേവതിക്ക് കുഞ്ഞി ജനിച്ചു.. അച്ഛൻ ആരാണെന്നുള്ള ഒരുപാട് ചോദ്യത്തിന് രേവതിയുടെ മറുപടി ഇങ്ങനെയായിരുന്നു… !!!