in ,

ഇത് ആകാശദൂതിലെ ആനി അല്ലേ :  വെള്ളാരം കണ്ണുള്ള സുന്ദരിയെ ഓർത്തെടുത്ത് ആരാധകർ

മലയാളികളെ ഏറെ കരയിപ്പിച്ച ഒരു ചിത്രമായിരുന്നു ആകാശദൂത്. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ്. നടി മാധവി. നിരവധി കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തിട്ടുണ്ടെങ്കിലും മാധവിക്ക് ഏറ്റവുമധികം  ശ്രദ്ധ നേടി കൊടുത്തത് ആകാശദൂത് എന്ന ചിത്രമായിരുന്നു .എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലും  ശക്തമായ കഥാപാത്രങ്ങൾ കൊണ്ട്  മലയാള സിനിമയിൽ സജീവമായി.

നവംബറിന്റെ നഷ്ടം, ഓര്‍മയ്ക്കായി, ഒരു വടക്കൻ വീരഗാഥ, ആകാശദൂത് തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് മാധവിയുടെ അഭിനയപ്രകടനങ്ങൾ അടയാളപ്പെടുത്തിയവ. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാവുന്നത്. തുടർന്ന് മറ്റുള്ള നടിമാരെ പോലെ തന്നെ താരം അഭിനയ ജീവിതം പൂർണമായി ഉപേക്ഷിക്കുക ആയിരുന്നു. പിന്നീട് കുടുംബജീവിതം നയിക്കുകയും ചെയ്തു .1996 ആയിരുന്നു മാധവിയുടെ വിവാഹം. റല്‍ഫ്ശർമയാണ് താരത്തെ ഭർത്താവ്.

താരത്തിന് മൂന്ന് പെൺമക്കൾ ആണുള്ളത്. കുടുംബസമേതം ഇപ്പോൾ വിദേശത്താണ് താമസം. ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ചിത്രങ്ങൾ കണ്ടതുമുതൽ പഴയ ആനിയെ യാണ് എല്ലാവരും ഓർത്തെടുക്കുന്നത്. ചിത്രങ്ങൾക്ക് നിരവധി പേരാണ് കമൻറുകൾ നൽകിക്കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയത്. മലയാളത്തിൽ മാത്രമല്ല മാധവിക്ക് അന്യഭാഷകളിലും നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. താരത്തിന് അന്യഭാഷകളിൽ നിന്നും നിരവധി  ആരാധകരുണ്ട്, താരത്തിന്റെ തിരിച്ചുവരവും പ്രേക്ഷകർ ഏറെ നോക്കിക്കാണുന്ന ഒന്നാണ്.

Written by admin

‘എന്റെ അച്ഛന്‍ പോയി’;അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചെന്ന് നടി മാല പാര്‍വതി

ഗർഭിണിയായതിന് പിന്നാലെ വിവാഹ മോചനത്തിലേക്ക്, രഹസ്യ വിവാഹത്തിന് പിന്നാലെ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി സഞ്ജന ഗൽറാണി