in

തിരക്കിനിടയിൽ മകന്റെ പിറന്നാൾ ആഘോഷിച്ച് അജിത്തും ശാലിനിയും!

തെന്നിന്ത്യയുടെ പ്രിയ താരം അജിത്ത് കുമാർ ഭാര്യ ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ തിയറ്ററുകളിൽ കൈയ്യടികൾ നേടി മുന്നേറുകയാണ്. ഇതിനിടയിൽ തന്റെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പുറത്തു പോയതിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇളയ മകൻ ആദ്വികിന്റെ പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഒരു ചിത്രത്തിൽ അജിത്തും ശാലിനിയും അടിപൊളി ലുക്കിലാണ്. മറ്റൊരു ചിത്രത്തിൽ മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനെയും ചിത്രത്തിൽ കാണാം. ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

മാർച്ച് രണ്ടിന് ആദ്വിക് അജിത് കുമാറിന് ഏഴു വയസ് പൂർത്തിയായ സന്തോഷവും താരങ്ങൾ അറിയിച്ചു.. തമിഴ് സിനിമകളുടെ ഷൂട്ടിംഗിന്റെ തിരക്ക് കാരണം കുടുംബാംഗങ്ങൾക്കൊപ്പം മിക്കപ്പോഴും പങ്കുചേരാൻ അജിത്ത് കുമാറിന് കഴിയാറില്ല. പക്ഷെ മാർച്ച് രണ്ടിന് മകന്റെ പിറന്നാൾ ആഘോഷം ഗംഭീരമായി നടത്താൻ താരം ശ്രമിക്കും. എകെ 61 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഉള്ളത്.. ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് അജിത്തിന്റെയും ശാലിനിയുടെയും ആരാധകർ ഉള്ളത്.

Written by admin

എന്തൊരു ഫിഗർ എന്ന് കമന്റ് ചെയ്തയാൾക്ക് നല്ലൊരു അസ്സല് അടി കൊടുത്തു, അത് അയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, കുടുംബവിളക്കിലെ വില്ലത്തി

വെള്ള സാരിയിൽ എലഗന്റ് ലുക്കിൽ അനുശ്രി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ