in

49 ആം വയസ്സിലും ഇരുപതിന്റെ ചെറുപ്പമായി തോന്നുന്ന ഐശ്വര്യ റായുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതൊക്കെയാണ്

ഇന്ന് 49 തികഞ്ഞിട്ടും ഇപ്പോഴും 30കളുടെ ലുക്കിലാണ് ഐശ്വര്യ റായ് എന്നു പറഞ്ഞാല്‍ തെറ്റില്ല. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ഇരുവറില്‍ മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു ഐശ്വര്യ സിനിമയില്‍ കാലെടുത്ത് വയ്ക്കുന്നത്. അന്ന് തുടങ്ങിയതാണ് മണിരത്‌നം എന്ന സംവിധായകനും ഐശ്വര്യയും തമ്മിലുള്ള ആത്മബന്ധം.

ഇരുവറിന് ശേഷം ഗുരു, രാവണന്‍ ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വനില്‍ വരെ എത്തി നില്‍ക്കുന്ന ഐശ്വര്യയുടെ യാത്ര. നീലകണ്ണുകളുള്ള, അനായാസമായി നൃത്തം ചെയ്യുന്ന ഈ താരസുന്ദരി സൗന്ദര്യത്തിന്റെ പര്യായമായി നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് കാല്‍നൂറ്റാണ്ടുകള്‍ പിന്നിടുന്നു.

മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജിന്റെയും എഴുത്തുകാരിയായ വൃന്ദയുടെയും മകളായി 1973 നവംബര്‍ 1-ന് മംഗലാപുരത്താണ് ഐശ്വര്യയുടെ ജനനം. ലോകസൗന്ദര്യ വേദിയില്‍ ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച വര്‍ഷമായിരുന്നു 1994. സുസ്മിത മിസ് യൂണിവേഴ്‌സ് പട്ടവും ഐശ്വര്യ മിസ് വേള്‍ഡ് പട്ടവും നേടി രാജ്യത്തിന്റെ അഭിമാന താരങ്ങളായി.

സിനിമാ താരങ്ങള്‍ ചെയ്യുന്ന കൃത്രിമ സൗന്ദര്യ വഴികളാണ് ഈ സൗന്ദര്യത്തിന് പുറകിലെന്ന് പറഞ്ഞാലും തികച്ചും നാച്വറല്‍ വഴികളും ഐശ്വര്യാ റായുടെ സൗന്ദര്യ സംരക്ഷണത്തിന് പുറകിലുണ്ട്. മുന്‍ ലോക സുന്ദരി സൗന്ദര്യം സംരക്ഷിയ്ക്കാന്‍ വേണ്ടി ചെയ്യുന്ന ചില പ്രകൃതിദത്ത വഴികളെക്കുറിച്ചറിയൂ.

തൈര് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. ഐശ്വര്യയുടെ സൗന്ദര്യ രഹസ്യങ്ങളില്‍ ഒന്നാണ് തണുത്ത തൈര് മുഖത്ത് പുരട്ടുന്നത്. കടലമാവ്, പാല്‍, മഞ്ഞള്‍പ്പൊടി തുടങ്ങിയവ കലര്‍ത്തി മുഖത്തിടുന്ന ഫേസ് പായ്ക്കും ഇവരുടെ പ്രകൃതിദത്ത സൗന്ദര്യ വഴികളില്‍ പെടുന്നു.

ഇതു പോലെ കുക്കുമ്പര്‍ ഫേസ് പായ്ക്കും ഇവര്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിന് ഫേഷ്യലിനെ ആശ്രയിക്കുന്ന ഇവരുടെ പ്രിയപ്പെട്ട ഫേഷ്യല്‍ വൈന്‍ ഫേഷ്യലാണ്. മുടി സംരക്ഷണത്തിന് വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്ന ഐശ്വര്യ മുട്ടയും ഒലീവ് ഓയിലും ചേര്‍ന്ന ഹെയര്‍ മാസ്‌കും പാലും തേനും കലര്‍ന്ന ഹൈഡ്രേറ്റിംഗ് മാസ്‌കും ഉപയോഗിയ്ക്കുന്നു.

മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഹെയര്‍സ്പായെ ആശ്രയിക്കുന്നു മുന്‍ ലോക സുന്ദരി. കഴിവതും കെമിക്കലുകള്‍ ഉപയോഗിയ്ക്കാതെയിരിയ്ക്കുന്നു ഐശ്വര്യ റായ്. ഡയറ്റും ഇവരുടെ സൗന്ദര്യ സംരക്ഷണ വഴികളില്‍ പെട്ട ഒന്നാണ്.

ധാരാളം വെളളം കുടിയ്ക്കുന്ന ഐശ്വര്യ പവര്‍ യോഗ, നടത്തം ഉള്‍പ്പെടെ വ്യായാമങ്ങള്‍ ചെയ്യുന്നയാളാണെന്ന് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. വേവിച്ച പച്ചക്കറികളാണ് ഇവരുടെ ആഹാരത്തില്‍ മുഖ്യം. വറുത്തതും കൊഴുപ്പുള്ളതുമായവ കഴിവതും ഐഷ് ഒഴിവാക്കുന്നു. ബ്രൗണ്‍ റൈസാണ് ഇവര്‍ ഉപയോഗിയ്ക്കുന്നത്. പല തവണയായി കുറവ് ഭക്ഷണം എന്നതാണ് ഭക്ഷണ രീതി.

ഐശ്വര്യയുടെ പതിവ് ശീലങ്ങളിൽ ഒന്നാണ് അരോമാതെറാപ്പി. ചർമ്മത്തെ ശാന്തമാക്കാനായി ചന്ദനം പോലുള്ള സുഗന്ധതൈലങ്ങൾ ഉപയോഗിച്ചുകൊണ്ട് താൻ പതിവായി അരോമതെറാപ്പി ചെയ്യാറുണ്ടെന്ന് ഐശ്വര്യ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചന്ദനത്തെ കൂടാതെ ഐശ്വര്യ റായ് ചമോമൈലും ലാവെൻഡറു തുടങ്ങിയ ഔഷധസസ്യങ്ങൾ തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി.

Written by Editor 3

അമ്പോ.. പൂളിൽ ഹോട്ട് ലുക്കിൽ നടി അമൃത നായർ.. കിടിലം ഫോട്ടോസ് കണ്ടുനോക്കു

ഒരു ഫ്രഞ്ച് കിസ് പോലും ഭർത്താവ് തന്നിട്ടില്ല, ഒരു കുട്ടി ഉണ്ടായത് എങ്ങനെയെന്നു പോലും അറിയില്ല, ഓർഗാസമെന്ന കുന്ത്രാണ്ടമോന്നും വേണ്ട ഒന്നു തൊട്ട് ഷോക്കടിപ്പിച്ചു വിട്ടാലെങ്കിലും മതിയാരുന്നു: സോഷ്യൽ മീഡിയയിൽ ശ്രേദ്ധേയമായി ഒരു കുറിപ്പ്