in ,

സെറ്റ് സാരിക്കൊപ്പം പച്ച ബ്ലൗസ് ധരിച്ച് അഹാനിയും സഹോദരിമാരു, ഓണചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട യുവ നായികമാരിൽ ഒരാളാണ് അഹാന കൃഷ്ണ. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ് നടി. യൂട്യൂബ് വീഡിയോകളുമായും ഇൻസ്റ്റഗ്രാം പോസ്റ്റുകളുമായും നടി സജീവമാണ്. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഓണചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടി അഹാന കൃഷ്ണ. ഓണാശംസകൾ എന്ന് കുറിച്ചാണ് നടി കുടുംബചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് മക്കളും ചിത്രങ്ങളിലുണ്ട്. ഇതിനുപുറമേ ‘ട്രാവൻകൂർ സിസ്റ്റേഴ്സ്’ എന്ന അടിക്കുറിപ്പോടെ സഹോദരിമാർ മാത്രമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ദിയ കൃഷ്ണയും ഇഷാനിയും ഹൻസികയുമെല്ലാം ഓണവേഷങ്ങളിൽ ചിത്രങ്ങളിലുണ്ട്. സെറ്റ് സാരിക്കൊപ്പം പച്ച ബ്ലൗസ് ധരിച്ചാണ് ഓണചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മുണ്ടിനൊപ്പം പച്ചനിറത്തിലെ ഷർട്ടാണ് കൃഷ്ണകുമാറിന്റെ വേഷം.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്‌റർ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by admin

പ്രശസ്ത നടി ചിത്ര അന്തരിച്ചു, മരണകാരണം ഹൃദയാഘാതം

താൻ നേരിട്ട ദുരുനുഭവം വെളിപ്പെടുത്തി കസ്തുരി.. !!!