in ,

“എൻ ഇദയം ഇതുവരെ തുടിക്കതിലെ” : കിടിലൻ ഡാൻസുമായി ചങ്ക്സിലെ ജോളി മിസ്സ്

remya panicker

ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് രമ്യ പണിക്കർ. ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധനേടിയ രമ്യയ്ക്ക് ബിഗ്ബോസ് ലൂടെ അവസരം ലഭിച്ചിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിനുശേഷം രമ്യയ്ക്ക് നിരവധി ആരാധകരാണ് ഉണ്ടായത്. നിരവധിപേരാണ് രമ്യയുടെ യുടെ ഫോളോവേർസായി സോഷ്യൽ മീഡിയയിൽ എത്തിയത് .സോഷ്യൽ മീഡിയ വളരെ ആക്ടീവ് ആയ രമ്യ പ്രേക്ഷകരോട് വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം ഡാൻസ് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. കിടിലൻ ചുവടുകളാണ് രമ്യ ഡാൻസ് വീഡിയോയിൽ ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് ഇത്തരത്തിൽ ഡാൻസ് വീഡിയോകൾ രമ്യ പങ്കുവെച്ചിട്ടുണ്ട് . മോഡലിംഗ് രംഗത്തും രമ്യ തിളങ്ങാറുണ്ട് .ബിഗ് ബോസ്സിൽ വന്നതിനു ശേഷം താരത്തിന് നിരവധി അവസരങ്ങളാണ് വന്നിരിക്കുന്നത്.

ബിഗ് ബോസിൻറെ വിധി നിർണയത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. അടുത്തുതന്നെ ബിഗ് ബോസിലെ മത്സരാർത്ഥിയെ പ്രഖ്യാപിക്കുന്നതാണ് .പിന്നീട് മത്സരാർത്ഥികളുടെ എല്ലാം അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിലൂടെ വരും അപ്പോഴായിരിക്കും രമ്യയും പുതിയ വിവരങ്ങളുമായി ആരാധകർക്കു മുന്നിൽ എത്തുക.

ചങ്ക്സിൽ കുട്ടികളുടെ ജോളിമിസ്സായിട്ടാണ് രമ്യ പ്രേക്ഷകർക്ക് എത്തിയത്. ഇര, സൺ‌ഡേ ഹോളിഡേസ്, മാസ്റ്റർപീസ്, ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകളിലും രമ്യ അഭിനയിച്ചിരുന്നു.

Written by admin

അദ്യം ഒക്കെ ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ധരിക്കാൻ നാണമായിരുന്നു.. പിന്നീട് പതിയെ അതൊക്കെ മാറി…. നയൻതാര.. !!

shikha prabhakar

നിലാവ് പോലെ കൺമണി എത്തി: സന്തോഷവാർത്തയുമായി ശിഖ പ്രഭാകർ