in

ആദ്യം വിജയലക്ഷ്മിയിൽ നിന്ന് അമൃതയിലേക്ക് പിന്നെ രംഭയിലേക്കും, നടി രംഭയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ…!

പ്രമുഖരായ നടന്മാര്‍ക്കൊപ്പം അഭിനയിച്ച് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയയാളാണ് നടി രംഭ. ഒരുകാലത്ത് മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി നിലനിന്നിരുന്ന താര.

മുന്‍നിര നായകന്മാര്‍ക്കൊപ്പം എല്ലാം അഭിനയിച്ച് തന്റെ കഴിവു തെളിയിക്കുവാന്‍ രംഭയ്ക്ക് സാധിക്കുകയുണ്ടായി. മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം എന്ന് രംഭയെ വിശേഷിപ്പിക്കാന്‍ സാധിക്കും. വിജയലക്ഷ്മി എന്ന പേര് സിനിമയില്‍ എത്തിയ ശേഷമാണ് താരം രംഭ എന്ന് ആക്കിയത്.

എന്നാല്‍ ഈ രണ്ടു പേരുകളെകാളും അധികം മലയാളികള്‍ എന്നും അടുത്തറിയുന്നത് സര്‍ഗ്ഗത്തിലെ തങ്കമണി എന്ന കഥാപാത്രത്തിലൂടെയാണ്. ചിത്രത്തിലേക്ക് വരുമ്പോള്‍ അമൃത താരത്തിന്റെ എന്നായിരുന്നു പേര്.

ഒരുപാട് ബോളിവുഡ് സിനിമകളും നൂറോളം സൗത്ത് ഇന്ത്യന്‍ സിനിമയിലും അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ബംഗാളി, ഭോജ്പൂരി സിനിമകളിലെല്ലാം അഭിനയിച്ച് വിജയം നേടാന്‍ താരത്തിന് സാധിച്ചു.

1993 ആ ഒക്കത്തി അടക്കു എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 92 ല്‍ വിനീതിന്റെ നായികയായി സര്‍ഗം എന്ന ചിത്രത്തില്‍ അഭിനയിച്ച താരം പിന്നീട് ചമ്പക്കുളം തച്ചന്‍ എന്ന ചിത്രത്തില്‍ വീണ്ടും വിനീതിന്റെ നായികയായി പ്രത്യക്ഷപ്പെടുകയുണ്ടായി. അതിനുശേഷം ഈ താരജോഡി മലയാളികള്‍ ഇരു കൈയ്യും നീട്ടി ഏറ്റെടുത്തു എന്നതാണ് സത്യം.

പിന്നീട് ബോളിവുഡിലെ പ്രശസ്ത നടന്മാരായ ചിരഞ്ജീവി, രജനീകാന്ത്, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവ് ഗണ്‍, സുനില്‍ ഷെട്ടി, കമല്‍ഹാസന്‍,ഗോവിന്ദ് എന്നിവരുടെ കൂടെ എല്ലാം അഭിനയിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചു.

ജ്യോതികയും ലൈലയും രംഭയും ഉള്ള ത്രീ റോസസ് എന്ന സിനിമയാണ് രംഭ ആദ്യമായി നിര്‍മ്മാണം ചെയ്തത്. ചാര്‍ലിസ് അങ്കിള്‍സ് എന്ന ഹോളിവുഡ് സിനിമയുടെ ഒരു പകര്‍പ്പായിരുന്നു ത്രീ റോസസ്.

എന്നാല്‍ ഈ സിനിമ ഒരു പരാജയമായിരുന്നു. ഇപ്പോള്‍ അധികവും ഐറ്റം ഡാന്‍സില്‍ ആണ് രംഭ പ്രത്യക്ഷപ്പെടാറുള്ളത്. ഭോജ്പൂരി സിനിമകളിലാണ് താരം ഇന്ന് ഏറ്റവും കൂടുതല്‍ അഭിനയിക്കുന്നത്.

ജയറാമിനൊപ്പം ഉള്ള മയിലാട്ടം, ദിലീപ് നായകനായി എത്തിയ കൊച്ചി രാജാവിലെ താരത്തിന്റെ കഥാപാത്രം എന്നിവയൊക്കെ ഒരിക്കലും മലയാളികള്‍ മറക്കാത്തത് തന്നെയാണ്. ഇപ്പോള്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കി ഇരിക്കുകയാണ് രംഭ. അപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരം സജീവ സാന്നിധ്യം തന്നെയാണ്.

അടുത്തിടെ കുടുംബത്തോടൊപ്പമുള്ള ചില ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്.

സിനിമയില്‍ ഒരിക്കലും ആളുകള്‍ മറക്കാത്ത കുറെ നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ താരത്തിന്റെ രണ്ടാം തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഇന്നും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ താരം സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായി നില്‍ക്കുന്നു.

Written by Editor 3

തെങ്കാശി പട്ടണത്തിലെ അവസരം നഷ്ടമായതിൽ സങ്കടമുണ്ട്, ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകളുമുണ്ട്; നടി മന്യ മനസ്സ് തുറക്കുന്നു

ഞാനൊരു സാരിയുടുത്താൽ അതിന്റെ മുൻ ഭാഗം അങ്ങനെയാക്കി വെക്കും, എന്റെ ഫോട്ടോ കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയിട്ടുണ്ട്, അവർ ഒരു സുഖത്തിന് വേണ്ടി ചെയ്യുന്നതാവും; മഞ്ജു പത്രോസ് തുറന്നടിക്കുന്നു