in

മോൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായി, ഞാൻ കൂടെ എപ്പോളും വേണം എന്ന നിർബന്ധം അവൾക്കില്ല,ദൈവം, നേരിട്ട് വന്നു രണ്ടുവരം ചോദിച്ചാൽ ഉറപ്പായും ഞാൻ എന്റെ ഭർത്താവിനെ തിരികെ കിട്ടാൻ ചോദിക്കും- മീന

സിനിമാ രം​ഗത്ത് അധികമാർക്കും അവകാശപ്പെടാനില്ലാത്ത കരിയർ ​ഗ്രാഫുള്ള നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് കടന്ന വന്ന മീന നാൽപത് വർഷമായി കരിയറിൽ തുടരുന്നു. ഒട്ടനവധി ഹിറ്റ് സിനിമകൾ മീനയ്ക്ക് ലഭിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകളുടെ നായികമായി അഭിനയിച്ച മീനയ്ക്ക് വലിയ ആരാധക വൃന്ദമുണ്ട്. സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരിയാണ് മീന.

അ‌ടുത്തിടെ നടി സിനിമാ ലോകത്ത് 40 വർഷം പൂർത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് ന‌ടന്നപ്പോൾ രജിനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിനെത്തി. ഇപ്പോളിതാ തന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത് എല്ലാം അപ്രതീക്ഷിതമായിട്ടാണ്. സിനിമയിലേക്കുള്ള എൻട്രി പോലും അങ്ങനെ ആയിരുന്നുവെന്ന് നടി മീന പറയുന്നു. പതിമൂന്നാം വയസ്സിൽ നായിക ആകുമെന്നോ, ഇപ്പോഴും ഞാൻ സിനിമയിൽ തുടരുമെന്നോ ഒരിക്കലും കരുതിയതല്ല. കുറച്ചു സിനിമകൾ ചെയ്യുന്നു വിവാഹത്തോടെ കുടുംബമായി സെറ്റിൽഡ് ചെയ്യുന്നു എന്നൊക്കെയാണ് ഞാൻ വിചാരിച്ചത്. പക്ഷെ ഇങ്ങനെ തുടർച്ചയായി സിനിമയിൽ നിൽക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി മീന പറഞ്ഞു.

ഞാൻ വളരെ ബോൾഡ് ആയ ആളാണ്. മുമ്പത്തേക്കാൾ ഞാൻ ഇപ്പോൾ കൂടുതൽ ബോൾഡ് ആയപോലെ എനിക്ക് തോന്നാറുണ്ട്. ഓവർ സെന്സിറ്റിവ് അല്ലെങ്കിലും സെൻസിറ്റീവ് ആയ ആളാണ്. ഞാൻ വളരെ പ്രാക്ടിക്കൽ ആയ ആളാണ്. സിനിമയിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഐഎഫ്എസ് ഓഫീസറോ മറ്റോ ആയേനെ. പഠിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. കുറച്ചു കാലം മാത്രമാണ് സ്‌കൂളിലും മറ്റും പോയി പഠിച്ചിട്ടുളളത്. ഒരിക്കലും പൊളിറ്റിക്‌സിൽ പോകാൻ തോന്നിയിട്ടില്ല. ഷൂട്ട് ഇല്ലാത്ത ദിവസം ഉറങ്ങാൻ ആണ് ഇഷ്ടം. പിന്നെ മോളുടെ കാര്യങ്ങളും അമ്മയുടെ ഒപ്പവും സമയം സ്പെൻഡ്‌ ചെയ്യാൻ ആണ് കൂടുതൽ ആഗ്രഹിക്കുന്നത്. ഞാൻ ഷൂട്ടിൽ പോകുന്നതിൽ മോൾക്ക് വലിയ പ്രശ്നം ഒന്നുമില്ല. അവൾക്ക് ചെറുപ്പം മുതൽ തന്നെ അത് ശീലമാണ്.

ദൈവം, നേരിട്ട് വന്നു രണ്ടുവരം ചോദിച്ചാൽ ഉറപ്പായും ഞാൻ എന്റെ ഭർത്താവിനെ തിരികെ കിട്ടാൻ ചോദിക്കും. പിന്നെ മറ്റൊന്ന് ചോദിച്ചാൽ കോളേജിലൊക്കെ പോയി പഠിക്കാനുള്ള അവസരം ആകും ചോദിക്കുക

Written by admin

പ്രേമത്തിന് കണ്ണും കാതും മാത്രമല്ല ജെന്‍ഡറുമില്ല, ആളുകളുടെ ലൈംഗിക ദാരിദ്ര്യം കമന്റ് ബോക്സില്‍ കാണാം, ആണ്‍ തുണ ഇല്ലാതെ ഞങ്ങള്‍ ബുദ്ധിമുട്ടുന്നെന്നാണ് അവരുടെ വിചാരം, ആദിലയും നൂറയും

പാർവതി നന്നായി കുക്ക് ചെയ്യും പക്ഷേ ഇറച്ചി കഴിക്കില്ല മരുമകളെ കുറിച്ച് പിസി ജോർജ്