in

വെള്ളാരം കണ്ണുമായി എത്തി മലയാളി പ്രേഷകരുടെ മനം കവർന്ന ഈ സുന്ദരിയെ ഓർമയില്ലേ? നടി ഇപ്പോൾ ആരാണെന്നറിയാമോ..?

എംടി തിരക്കഥയെഴുതിയ എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ കുഞ്ഞാത്തോലിനെ ഓര്‍മ്മയില്ലേ? ചിത്രത്തില്‍ നായികയായി എത്തിയ ജോമോള്‍നേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചത് കുഞ്ഞാത്തോള്‍ എന്ന യക്ഷി കഥാപാത്രത്തെ അവതരിപ്പിച്ച വെള്ളാരംകണ്ണുള്ള ചഞ്ചലിനെയാണ്. പിന്നീട് ഓര്‍മ്മച്ചെപ്പ്, ഋഷിവംശം എന്നീ ചിത്രങ്ങളിലും ചഞ്ചല്‍ അഭിനയിച്ചു.

വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലാണ് ചഞ്ചല്‍ ഇപ്പോഴുള്ളത്. നീഹാര്‍, നിള എന്ന രണ്ടു മക്കളാണ് താരത്തിനുള്ളത്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം. ലോഹിതദാസ് സംവിധാനം ചെയ്ത് ലാല്‍, ദീലിപ് എന്നിവര്‍ അഭിനയിച്ച ഓര്‍മ്മച്ചെപ്പ് എന്ന ചിത്രത്തില്‍ ചഞ്ചല്‍ അവതരിപ്പിച്ച സമീറ എന്ന കഥാപാത്രം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് ചുവടുവെച്ചെത്തിയ പൂച്ചക്കണ്ണുള്ള നടി ചഞ്ചല്‍ ആ ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി.

എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തില്‍ കുഞ്ഞാത്തോല്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചിരുന്നത്. നീണ്ടതും ചുരുണ്ടതുമായ മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്. 1997ല്‍ മോഡലിങ്ങിലൂടെയാണ് ചഞ്ചല്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ടെലിവിഷന്‍ പരിപാടികളിലെ അവതാരകയായി മാറി. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും ചഞ്ചല്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജോമോളിനെ കുറിച്ച് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയായിരുന്നു. ജോമോളിന്റെ കൂടെയാണ് സെറ്റില്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. ഞങ്ങള്‍ക്ക് കോംപിനേഷന്‍ സീനുകളുണ്ടായിരുന്നു. നല്ല രസമായിരുന്നു. ആ സമയത്ത് നല്ല കൂട്ടായിരുന്നു. ഞാന്‍ ജോമോളിന്റെ വീട്ടിലൊക്കെ പോയിട്ടുണ്ട്. എന്റെ വീട്ടിലും വന്നിട്ടുണ്ട്. പിന്നീട് ആ കോണ്ടാക്റ്റ് ഇല്ലാതായി. ആദ്യ സിനിമയുടെ സംവിധായകനായ ഹരിഹരനെക്കുറിച്ചും ചഞ്ചല്‍ വാചാലയായിരുന്നു. വളരെ ഡൗണ്‍ റ്റു എര്‍ത്തായ ആളാണ് അദ്ദേഹം. സിനിമയ്ക്ക് ശേഷവും അദ്ദേഹവുമായി ബന്ധമുണ്ട്. വീട്ടിലൊക്കെ വരുമായിരുന്നു അദ്ദേഹം.

അടുത്തിടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം പുറത്തൊക്കെ പോവുമ്പോള്‍ ഇപ്പോഴും ആളുകള്‍ തിരിച്ചറിയാറുണ്ട്. ഇവിടെയുള്ള മലയാളികള്‍ സംസാരിക്കാന്‍ വരാറുണ്ട്. നാട്ടില്‍ വന്ന സമയത്ത് ലുലു മാളില്‍ പോയപ്പോള്‍ കുഞ്ഞാത്തോലെന്ന് പറഞ്ഞ് കുറേ പേര്‍ അടുത്ത് വന്ന് സംസാരിച്ചിരുന്നു. 22 വര്‍ഷത്തിന് ശേഷവും ആ കഥാപാത്രത്തെ ഓര്‍ത്തിരിക്കുന്നുവെന്നറിഞ്ഞതില്‍ വലിയ അത്ഭുതം തോന്നി. കുഞ്ഞായിരുന്ന സമയത്ത് ആളുകള്‍ തന്റെ കണ്ണ് കാണാനായി വന്നിരുന്നുവെന്ന് അമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്. എനിക്കും അഭിനയിക്കണമെന്നാണ് മകന്‍ ഇപ്പോള്‍ പറയുന്നതെന്നും നടി പറയുന്നു.

Written by admin

ആദ്യം അമ്മ എതിർത്തു, പിനീട് മതം വില്ലനായി, എയർഹോസ്റ്റസും നർത്തകിയുമായ പ്രീതയുമായി രജിസ്റ്റർ മാരേജ്… നീയും ഞാനും സീരിയൽ താരം ഷിജുവിന്റെ യഥാർത്ഥ പ്രണയകഥ ഇങ്ങനെ

ഞങ്ങൾ ആദ്യമായി കാണുമ്പോൾ എനിക്ക് ഏഴും സുനിലേട്ടന് 21 വയസുമായിരുന്നു, അന്ന് പ്രായവും മുഖ സൗന്ദര്യവും പറഞ്ഞ് പലരും കളിയാക്കി: വെല്ലുവിളികളെ മറികടന്നുള്ള പ്രണയ വിവാഹത്തെ പറ്റി പാരീസ് ലക്ഷ്മി തുറന്ന് പറയുന്നു