in ,

ഫിറ്റ്‌നസ് ഫോട്ടോഷൂട്ടുമായി അനുശ്രീ, ചിത്രങ്ങൾ വൈറൽ

anusree fitness

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. 2012 മുതല്‍ മലയാള സിനിമയില്‍ താരം സജീവമാണ്. 2019ല്‍ പുറത്തെത്തിയ മൈ സാന്റയാണ് അനുശ്രീയുടേതായി അവസാനമായി പുറത്തെത്തിയ ചിത്രം. റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നാടന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം നടി നേടിയെടുത്തു. സോഷ്യല്‍ മീിയകളിലും ഏറെ സജീവമാണ് അനുശ്രീ. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാണ്. ഇപ്പോള്‍ താരം പങ്കുവെച്ച ഫിറ്റ്‌നെസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

‘ഇന്ന് എനിക്ക് അനുഭവപ്പെടുന്ന വേദന നാളെയുടെ ശക്തിയായിരിക്കും, ഫിറ്റ്‌നെസിനായി ഞാന്‍ ഇപ്പോള്‍ ചെലവഴിക്കുന്ന ഈ സമയം നാളത്തെ എന്റെ സമ്പാദ്യമാണ്, വേദനയില്ലാതെ നേട്ടമില്ല, ഫിറ്റ്നെസ് ഫോട്ടോഷൂട്ട് സീരീസ്, ഫിറ്റ്‌നെസ് ആയി തുടരാന്‍ നിങ്ങളെയും എന്നെയും പ്രചോദിപ്പിക്കുന്നതിനായാണിതെല്ലാം, അനുഗ്രഹിക്കപ്പെടട്ടെ’, എന്നാണ് ചിത്രങ്ങള്‍ക്ക് ഒപ്പം അനുശ്രീ കുറിച്ചിരിക്കുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ ശ്രദ്ധിക്കപ്പെടുന്നച്. പിന്നീട് റെഡ്‌വൈന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കന്‍ഡ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവര്‍ണ്ണതത്ത, ഓട്ടോര്‍ഷ, മധുരരാജ, സേഫ്, ഉള്‍ട്ട, പ്രതി പൂവന്‍കോഴി തുടങ്ങിയ സിനിമകളിലൂടെ വളരെയധികം സജീവമായി.

View this post on Instagram

A post shared by Anusree (@anusree_luv)

Written by admin

neena kurup

ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണ്, മനസ് തുറന്ന് നീന കുറുപ്പ്

vignesh shivan with nayanthara

നയന്‍താരയുമായുള്ള വിവാഹം എന്നാണെന്ന് ചോദ്യം, വിഘ്‌നേഷ് ശിവയുടെ മറുപടി വൈറല്‍