മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും കന്നഡയിലും മറ്റുമായി തിരക്കിലാണ് താരം. കന്നഡ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്. ഇപ്പോള്‍ അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഭാവന. ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി സന്തോഷം പങ്കുവെച്ചത്.
2018 ജനുവരി 22 നായിരുന്നു കന്നഡ നടനും നിര്‍മാതാവുമായ നായക് നവീനുമായുള്ള ഭാവനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷം മലയാള സിനിമയില്‍ സജീവമല്ലാത്ത ഭാവന നവീനൊപ്പം ബാംഗ്ലൂരിലാണ് താമസം. ഇടയ്ക്ക് കന്നഡയില്‍ ചില വന്‍ പ്രൊജക്ടുകളില്‍ താരം നായികയായി.
‘Marriage lets you annoy one special person for the rest of your life ! MINE’ എന്നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് താരത്തിനും നവീനിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നത്.
നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.