കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിനായ താരമാണ് കൃഷ്ണ കുമാര്‍ മേനോന്‍. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യ രമ. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥികളായി എത്തിയതായിരുന്നു കൃഷ്ണകുമാറും ഭാര്യ രമയും. രമ അധ്യാപികയാണ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
വളരെ രസകരമാണ്. ഞങ്ങള്‍ രണ്ടു പേരും ജനിച്ചത് ഊട്ടിയിലാണ്. പക്ഷെ തമ്മില്‍ കണ്ടിട്ടില്ല. ഇവര്‍ ചേട്ടനും അനിയനും സ്ഥിരമായി അമ്പലത്തില്‍ പ്രസാദം എടുത്ത് കൊടുക്കാനൊക്കെ നില്‍ക്കുമായിരുന്നു. ആ സമയത്ത് എന്റെ കസിന്‍സ് ഒക്കെ പുള്ളിക്കാരനെ കണ്ടിട്ടുണ്ട്. എന്റെ കുടുംബത്തില്‍ ഞാന്‍ ഒഴികെ മറ്റെല്ലാവരും പുള്ളിക്കാരനെ കണ്ടിട്ടുണ്ട്. ഞാന്‍ ആദ്യമായി കാണുന്നത് ഫോര്‍മല്‍ ആയി പെണ്ണുകാണാന്‍ വന്നപ്പോഴാണ്. എന്നായിരുന്നു ഭാര്യ പറഞ്ഞത്.
തുടര്‍ന്ന് പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു ആദ്യം ചോദിച്ചത്. കാരണം ഞാന്‍ അന്ന് എംഎ പരീക്ഷ എഴുതാന്‍ തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു. അതിനാല്‍ കൂടുതലും സംസാരിച്ചത് പഠിത്തത്തെക്കുറിച്ചായിരുന്നു. അച്ഛനും അമ്മയും അനിയനുമായിരുന്നു വന്നത്. അവര്‍ക്ക് ഇഷ്ടപ്പെട്ടു. പിന്നീട് ജാതകം നോക്കി. എല്ലാം ശരിയായപ്പോള്‍ പുള്ളിക്കാരനെ ബോംബെയില്‍ നിന്നും വരുത്തിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.
വിവാഹത്തിന്റെ ചിത്രങ്ങള്‍ കാണുമ്‌ബോള്‍ എന്താണ് ഓര്‍മ്മ വരുന്നതെന്നാണ് എംജി പിന്നീട് ചോദിക്കുന്നത്. ആ സമയത്ത് ഫോട്ടോഗ്രാഫര്‍മാര്‍ നമ്മളോട് പോസ് ചെയ്യാന്‍ പറയും. അങ്ങനെ പോസ് ചെയ്തതാണ് ഓര്‍മ്മ വരുന്നത് ഈ ഫോട്ടോകള്‍ കാണുമ്പോള്‍. ദൂരേക്ക് കൈ ചൂണ്ടി കാണിച്ചു കൊടുക്കുന്ന ആ പോസൊക്കെ അവര്‍ പറഞ്ഞ് ചെയ്യിപ്പിച്ചതാണ്. ‘പ്രണയം ഏറ്റവും നല്ല കാര്യമാണ്. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉള്ളതാണ്. എനിക്ക് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല. സ്‌കൂള്‍ ലെവലില്‍ ഉണ്ടായിരുന്നു. അതൊന്നും പറയത്തക്ക വിജയകഥ ഒന്നും അല്ല. നാട്ടിലും ഊട്ടിയിലുമൊക്കെ ഉണ്ടായിരുന്നു. ഓരോ സംഭവങ്ങളും ട്രൈ ചെയ്ത് നോക്കി. കിട്ടാത്തപ്പോള്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു തങ്ങളുടേത്. അവര്‍ ശരിക്കും ഊട്ടിയിലാണ് ജനിച്ചത്. ഭാര്യയുടെ അച്ഛന്‍ സ്റ്റേറ്റ് ബാങ്കില്‍ ജോലി ചെയ്തിരുന്നതിനാല്‍ ട്രാന്‍സ്ഫര്‍ കിട്ടുന്നതിന് അനുസരിച്ചാണ് അവര്‍ ജീവിച്ചത്. കുടുംബത്തിലൂടെയാണ് വിവാഹാലോചന വരുന്നത എന്നും കെകെ പറയുന്നു. പിന്നെ നേരില്‍ പോയി കണ്ടു, പുള്ളിക്കാരിയ്ക്ക് ഇഷ്ടപ്പെട്ടു. അതോടെ ഞാനും സമ്മതം അറിയിക്കുകയായിരുന്നുവെന്നും താരം പറയുന്നു. ഭാര്യ ഊട്ടിയില്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. കുട്ടികള്‍ രണ്ട് പേരും കേളോജിലും സ്‌കൂളിലുമായി പഠിക്കുകയാണെന്നും കെ കെ മേനോന്‍ പറയുന്നു.