in

മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍, വിവാഹ മോചനത്തിനൊരുങ്ങി ഞാന്‍ ഗന്ധര്‍വ്വന്‍ നടന്‍

വിവാഹ മോചിതനാകുന്നു എന്ന് നടന്‍ നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിതീഷ്. താനും ഭാര്യ സ്മിത ഗേറ്റും പിരിയുന്നു എന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് അവസാനമായിരിക്കുന്നത്.

നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വേര്‍പിരിയുന്ന കാര്യം വ്യക്തമാക്കിയത്. 2019 സെപ്റ്റംബറിലാണ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്. മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹ മോചനത്തിനുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് പുറത്ത് അറിയിക്കാന്‍ താത്പര്യമില്ല. എന്നാല്‍ മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നും നിതീഷ് പറയുന്നു. ഒരു കുടുംബം തകരുമ്പോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടി വരിക. വേര്‍പിരിയുമ്പോള്‍ കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മോനിഷ പട്ടേല്‍ ആണ് നിതീഷിന്റെ ആദ്യഭാര്യ.

1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 2009ലാണ് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിതയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. നടന്റെ ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികള്‍ അമ്മയോടൊപ്പമാണ് കഴിയുന്നത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വനിലേത്.

Written by admin

നാടൻ ലുക്കിൽ തിളങ്ങി മലയാളി മോഡൽ’ജീവ നമ്പ്യാർ’…..പുത്തൻ ചിത്രങ്ങൾ വൈറൽ

‘ഗോവൻ കടപ്പുറത്ത് അവധി ആഘോഷിച്ചു ടിക് ടോക്ക് ഗ്ലാമർ താരം’പിയ ശർമ്മ’….ഹോട്ട് ബിക്കിനി ചിത്രങ്ങൾ കാണാം