മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്. താരം ആദ്യമായി നിര്‍മ്മാതാവാകുന്ന മേപ്പടിയാന് എന്ന ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ഉണ്ണി തന്നെയാണ് നായകന്. അഞ്ജു കുര്യനാണ് നായിക. ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ ഉണ്ണിയുടെയും അഞ്ജുവിന്റെയും നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ ഇരുവരും അടുപ്പത്തില്‍ ആണെന്നും വൈകാതെ വിവാഹിതര്‍ ആകുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഈ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്.
ഒരു പ്രതിഞ്ജ എടുത്തിട്ട് അഭിമുഖം തുടങ്ങാമെന്നാണ് അവതാരകന് ഉണ്ണി മുകുന്ദനോട് പറഞ്ഞത്. ‘അവതാരകന് എന്തും ചോദിക്കാനുള്ള സ്വതന്ത്ര്യം നല്കിയിരിക്കുന്നു. പ്രകോപനപരമായ എന്ത് ചോദ്യങ്ങള്‍ വന്നാലും പുറമേ മാത്രം ചിരിക്കുകയും ഉള്ളില്‍ മാത്രമേ തെറിവിളിക്കുകയുള്ളു എന്നും പറയുന്നു’ ഇത്രയുമാണ് പ്രതിഞ്ജ. എന്നാല്‍ താന്‍ പുറത്തും തെറി വിളിച്ചേക്കും എന്നുമാണ് ഉണ്ണി തമാശരൂപേണ പറഞ്ഞു.
അഞ്ജു കുര്യനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണോ എന്നായിരുന്നു അവതാരകന് ചോദിച്ചത്. അല്ലെന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. ആ പ്രണയം ഉണ്ണി മുകുന്ദന് നിഷേധിച്ചു എന്ന് പറഞ്ഞ് എക്സ്ക്ലൂസീവ് കൊടുക്കട്ടേ എന്ന ചോദ്യത്തിന് അഞ്ജു കുര്യനുമായിട്ടുള്ള പ്രണയം നിഷേധിച്ചു എന്ന് കൊടുത്താളാന്‍ താരം പറയുന്നു. എങ്കില്‍ വേറെ ആരുമായിട്ടാണ് പ്രണയം എന്ന ചോദിച്ചാല്‍ പേര് പറയാന്‍ പറ്റില്ലെന്നും കുറേ പ്രണയങ്ങള്‍ ഇപ്പോഴുമുണ്ടെന്നുമാണ് ഉണ്ണി മുകുന്ദന് പറഞ്ഞത്. എല്ലാവര്ക്കും എപ്പോഴും പ്രണയം ഉണ്ടാവും. അതിപ്പോള്‍ വ്യക്തിയോടോ മറ്റ് എന്തിനോടോ ആയിരിക്കാം. കല്യാണം എപ്പോഴാണെന്ന് ഒന്നും അറിയില്ല.-ഉണ്ണി പറഞ്ഞു.