in ,

ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടിൽ ഉപയോ​ഗിക്കാറ്, മോശം കമന്റിട്ടയാൾക്ക് കിടിലൻ മറുപടി നൽകി വൈ​ഗ

അലക്‌സാണ്ടർ ദി ഗ്രേറ്റ് എന്ന മോഹൻലാൽ നായകനായ സിനിമയിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ താരമാണ് വൈഗ റോസ്. ഡെര് ദി ഫിയർ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോ​ഗാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ തമിഴ് കളേഴ്‌സ് ടിവിയിലെ കോമഡി നെറ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈ​ഗ.

ഇപ്പോളിതാ തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാൾക്ക് വൈഗ നൽകിയ മറുപടി വൈറലാവുന്നു. എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടിൽ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാർ, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാൻ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നൽകിയത്. കമന്റിന്റെ സ്‌ക്രീൻഷോട്ടും താരം പങ്കിട്ടിരുന്നു. നിരവധി പേരാണ് വൈഗയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്. ബേബീ, അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊഫഷനെക്കുറിച്ചാണ് സംസാരിക്കുന്നത്. നീ പാവം അയാളെ തെറ്റിദ്ധരിച്ചു. മോശം അല്ലേ ഇതൊക്കെ എന്നായിരുന്നു സാധിക കമന്റ് ചെയ്തത്.

ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്‌മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കോട്ടയംകാരിയായ വൈഗ ഒരു എംബിഎ ബിരുദധാരിയും കൂടിയാണ്. സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് വൈ​ഗയെ പിന്തുടരുന്നത്. തന്റെ പുത്തൻ ഫോട്ടോകളും വിശേഷവുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Written by admin

കേരള സെറ്റ് സാരിയിൽ ഹോട്ടായി ഗ്ലാമർ മോഡൽ ‘സോഫിയ’.ഇങ്ങനെയും സാരിയുടുക്കാമല്ലെ എന്ന് ആരാധകർ.ഫോട്ടോസ് വൈറൽ

നടി അഞ്ജു കുര്യനുമായി പ്രണയത്തിലോ, മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍