മലയാളികളുടെ പ്രിയപ്പെട്ട ഗായികയും ബിഗ് ബോസ് താരവുമാണ് ലക്ഷ്മി ജയന്‍. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ നിന്നും ആദ്യം പുറത്തായ മത്സരാര്‍ത്ഥി ലക്ഷ്മിയായിരുന്നു. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ ലക്ഷ്മി എത്തിയിരുന്നു. എംജിയുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കരിയിരുപന്നു. വിവാഹമോചിതയാണെന്ന് പറഞ്ഞപ്പോള്‍ അതിന്‍രെ കാരണം എംജി ശ്രീകുമാര്‍ ചോദിക്കുന്നുണ്ട്. ഇതോടെ ഭര്‍ത്താവുമായി ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും രണ്ടാമത് മറ്റൊരു വിവാഹം കഴിക്കാന്‍ പ്ലാനുണ്ടെന്നതുമൊക്കെ കുറിച്ചും ലക്ഷ്മി പറഞ്ഞു.
ലക്ഷ്മി ജയന്റെ വാക്കുകള്‍ ഇങ്ങനെ, കുവൈത്തില്‍ നിന്നും വന്നൊരു ആലോചനയായിരുന്നു വിവാഹമായത്. കാണാന്‍ സുമുഖനാണ്, പെട്രോളിയം കമ്പനിയുടെ അഡ്മിനാണ്. എനിക്ക് ഇഷ്ടപ്പെട്ടതോടെയാണ് വീട്ടില്‍ നിന്നും പ്രൊപ്പോസലായി പോയത്. ഡിവോഴ്സ് ആവുന്ന സമയത്ത് അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്നാണ് ഞാന്‍ കരുതിയിരുന്നത്. 2013 ല്‍ വിവാഹിതയായി, 2016 ആയപ്പോഴെക്കും വേര്‍പിരിഞ്ഞു. ഞങ്ങള്‍ അധികകാലം ഒരുമിച്ചൊന്നും ജീവിച്ചിട്ടില്ല. നേരത്തെ അദ്ദേഹത്തെ പറ്റി ഞാനിങ്ങനെ കുറ്റങ്ങള്‍ പറയുമായിരുന്നു. കുറേ കാലത്തിന് ശേഷം ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നുന്നത് അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നത് നന്നായി എന്നാണ്. ഇപ്പോള്‍ ഡിവോഴ്സ്ഡ് ആണെങ്കിലും അയാള്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനിവിടെ ഇരിക്കത്തില്ല.
ചിത്ര ചേച്ചിയെ പോലൊരു വലിയ പാട്ടുകാരി ആയിരുന്നെങ്കില്‍ സ്റ്റേജിലൊന്നും പാടേണ്ടി വരില്ലായിരുന്നു. അതുപോലെ ഒതുങ്ങി നിന്ന് പാടണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തുടക്കത്തില്‍ പാട്ടൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അന്ന് എന്നെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് കരുതി ഞാന്‍ കഷ്ടപ്പെട്ടിരുന്ന് പാട്ട് പഠിച്ചു. ഭര്‍ത്താവിനെ ഇംപ്രസ് ചെയ്യുക എന്നതായിരുന്നു എന്റെ ആവശ്യം. അപ്പോഴാണ് ഞാന്‍ ശരിക്കും പാട്ട് പരിശീലിക്കാന്‍ തുടങ്ങിയത്. അങ്ങനെ ഒരു റിയാലിറ്റി ഷോ യില്‍ എനിക്ക് രണ്ടാം സമ്മാനം കിട്ടി. അത് പുള്ളി പ്രതീക്ഷിച്ചിരുന്നില്ല. അവിടെയാണ് ആദ്യത്തെ അടി തുടങ്ങുന്നത്. അതിന് ശേഷമാണ് എനിക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ഞാന്‍ കൊച്ചിനെ കളയാന്‍ നോക്കി, ചായ ഇട്ട് കൊടുക്കുന്നില്ല. തുടങ്ങി ചെറിയ ചെറിയ കാരണങ്ങളാണ് അതില്‍ പറഞ്ഞത്. ഇതൊക്കെയാണോ വക്കീല്‍ നോട്ടീസ് എന്ന് ഞാനും വിചാരിച്ചു.
ആ സമയത്ത് ഒരു ഡിപ്രഷന്‍ വന്നിരുന്നു. അന്നാണ് വയലിന്‍ എടുത്ത് വായിക്കാന്‍ ചിറ്റ പറഞ്ഞത്. പണ്ട് വയലിന്‍ കുറച്ചൊക്കെ പഠിച്ചിരുന്നു. പിന്നെ അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ആ ദിവസം പതിനാറ് മണിക്കൂറോളം ഞാന്‍ വയലിനെടുത്ത് വായിക്കാന്‍ ശ്രമിച്ചു. നാല് വര്‍ഷത്തോളം ഞാന്‍ പഠിച്ചിട്ട് പറ്റാത്ത രീതിയിലാണ് ഒരു മാസം വയലിന്‍ വായിച്ചത്. അടുത്ത മാസം പ്രോഗ്രാം ചെയ്യാനും സാധിച്ചു. ഏത് സാഹചര്യത്തെയും പോസിറ്റീവായി ചിന്തിക്കാനും എവിടെയും യാത്ര ചെയ്യാനുമൊക്കെ എനിക്ക് സാധിച്ചത് അദ്ദേഹം എന്റെ ജീവിതത്തില്‍ വന്ന് പോയതോടെയാണ്. അദ്ദേഹത്തോട് എന്നുമെനിക്ക് നന്ദിയുണ്ടാവും.
ഇനിയൊരു വിവാഹം ചിലപ്പോള്‍ തോന്നും. ഒരു കുഞ്ഞ് ഉള്ളത് കൊണ്ട് മകനെ കൂടി സ്വീകരിക്കാന്‍ പറ്റുന്ന ആള്‍ വരണം എന്നുള്ളതാണ് പ്രധാന കാര്യം. എനിക്കൊരു കൂട്ട് എന്ന നിലയിലാണെങ്കില്‍ ഒരു അമ്ബത് വയസൊക്കെ ആവുമ്‌ബോള്‍ കെട്ടാം എന്നാണ് വിചാരിക്കുന്നത്. എന്നെ അബ്ബാ എന്നാണ് മകന്‍ വിളിക്കുന്നത്. എന്നോട് കല്യാണം കഴിക്കരുതെന്നാണ് അവന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ കല്യാണം കഴിക്കുന്നില്ല, പക്ഷേ നീയും കെട്ടരുത് എന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. നിനക്ക് കെട്ടണമെങ്കില്‍ എന്നെ കെട്ടിച്ച് വിടണം. അല്ലെങ്കില്‍ ഞാന്‍ അവന്‍രെ തലയിലാവും. അതാണ് എന്റെ ഡിമാന്‍ഡ് എന്ന് പറഞ്ഞിട്ടുണ്ട്.